സൈനികമോ സൈനികേതരമോ ആയ വിമാനങ്ങളിൽ നിന്ന് വസ്തുക്കൾ ഒരു പ്രത്യേക മേഖലയിൽ പാരച്യൂട്ട് സഹായത്തോടെ നിക്ഷേപിക്കുന്നതിനെയാണ് എയർഡ്രോപ്പ് എന്ന പദം അർത്ഥമാക്കുന്നത്. ഈ വസ്തുക്കൾ മരുന്നുകൾ പോലുള്ള ചരക്കുകളോ സൈനികരോ ആയുധങ്ങളോ ബോംബുകളോ എന്തുമാവാം. രണ്ടാം ലോക യുദ്ധകാലത്താണ് എയർഡ്രോപ്പിംഗ് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ റോഡുകൾ അടക്കം തകർന്നു ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് എയർഡ്രോപ്പിംഗ് മാത്രമാണ് മാർഗം.

A humanitarian aid supply drop after haiti erthquake.
"https://ml.wikipedia.org/w/index.php?title=എയർഡ്രോപ്പ്&oldid=2245695" എന്ന താളിൽനിന്ന് ശേഖരിച്ചത്