എയർടെൽ പേയ്മെന്റ്സ് ബാങ്ക്

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളായ ഭാരതി എയർടെൽന്യൂ ഡെൽഹി ആസ്ഥാനമായി ആരംഭിച്ച ഒരു പേയ്‌മെന്റ്‌സ് ബാങ്കാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്.[2] ഭാരതീയ റിസർവ് ബാങ്കിൽ (ആർ.ബി.ഐ) നിന്ന് പേയ്മെന്റ് ബാങ്ക് ലൈസൻസ് നേടിയ ആദ്യ കമ്പനിയാണ് എയർടെൽ. രാജ്യത്തെ ആദ്യത്തെ ലൈവ് പേയ്മെന്റ് ബാങ്ക് ആയി ഇത് മാറി.[2][3] 2016 ഏപ്രിൽ 11 ന് റിസർവ് ബാങ്ക് എയർടെൽ പേയ്മെന്റ്സ് ബാങ്കിന്, ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 22 (1) പ്രകാരം ബാങ്കിങ് ലൈസൻസ് നൽകി.[4] ഭാരതി എയർടെൽ ലിമിറ്റഡും, കൊട്ടക് മഹീന്ദ്ര ബാങ്കും ചേർന്നുള്ള സംയുക്ത സംരംഭമാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്.

എയർടെൽ പെയ്മെൻറ്സ് ബാങ്ക്
പബ്ലിക് കമ്പനി
വ്യവസായംFinancial services
സ്ഥാപിതം2016
ആസ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
സേവന മേഖല(കൾ)ഇന്ത്യ
പ്രധാന വ്യക്തി
Anubrata Biswas (MD, CEO)[1]
ഉത്പന്നങ്ങൾബാങ്കിങ്
മാതൃ കമ്പനിഭാരതി എയർടെൽ ലിമിറ്റഡ്
വെബ്സൈറ്റ്www.airtel.in/bank

അവലംബങ്ങൾ

തിരുത്തുക
  1. "Airtel Payments Bank ropes in Anubrata Biswas as its chief executive". telecom.economictimes.indiatimes.com. Retrieved 25 മേയ് 2018.
  2. 2.0 2.1 "എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കിന് തുടക്കമായി". Mathrubhumi. Archived from the original on 21 ഡിസംബർ 2019. Retrieved 5 ഒക്ടോബർ 2018.
  3. "പേയ്മെൻറ് ബാങ്ക് സേവനവുമായി പേടിഎം". East Coast Daily Malayalam (in അമേരിക്കൻ ഇംഗ്ലീഷ്). 5 ജനുവരി 2017. Retrieved 5 ഒക്ടോബർ 2018.
  4. "Airtel M-Commerce Services Ltd rechristened as Airtel Payments Bank Ltd Company unveils new brand identity". Bharti.com. Archived from the original on 16 ജനുവരി 2017. Retrieved 13 ജനുവരി 2017.