എമിലി വിനിഫ്രെഡ് ഡിക്‌സൺ
എമിലി വിനിഫ്രെഡ് ഡിക്‌സൺ (13 ജൂലൈ 1866 - 19 ജനുവരി 1944) അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ആദ്യത്തെ വനിതാ ഫെലോ ആയിരുന്ന ഒരു ഐറിഷ് ഡോക്ടറായിരുന്നു.[1] ഇംഗ്ലീഷ്:Emily Winifred Dickson. ഗ്രേറ്റ് ബ്രിട്ടനിലെയും അയർലൻഡിലെയും റോയൽ കോളേജ് ഓഫ് സർജറിയിലെ ആദ്യത്തെ വനിതാ ഫെല്ലോ കൂടിയായിരുന്നു അവർ.[2]
Emily Winifred Dickson | |
---|---|
ജനനം | 13 July 1866 Tyrone, Ireland |
മരണം | 19 ജനുവരി 1944 Lancashire, England | (പ്രായം 77)
ദേശീയത | Irish, British |
മറ്റ് പേരുകൾ | Emily Winifred Dickson Martin |
കലാലയം | Royal College of Surgeons in Ireland |
തൊഴിൽ | Doctor |
സജീവ കാലം | 1891–1944 |
അറിയപ്പെടുന്നത് | First woman Fellow of a College of Surgeons |
ജീവിതരേഖ
തിരുത്തുകഅൾസ്റ്റർ ലിബറൽ പാർലമെന്റ് അംഗം തോമസ് അലക്‌സാണ്ടർ ഡിക്‌സണിന്റെ അഞ്ചാമത്തെ കുട്ടിയായിരുന്നു ടൈറോൺ കൗണ്ടിയിലെ ഡംഗാനനിൽ ജനിച്ച എമിലി. അവളുടെ അമ്മ എലിസബത്ത് (മക്‌ഗീഗ്) അവളുടെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും രോഗിയായിരുന്നതിനാൽ, വീട്ടിൽ ഡോക്ടർമാരുടെ സാന്നിദ്ധ്യം സാധാരണമായിരുന്നു. ഏഴു മക്കളിൽ രണ്ടാമത്തെ ഇളയവളായിരുന്നു ഡിക്‌സൺ; ബാക്കിയുള്ളവർ മൂന്ന് ആൺകുട്ടികളും (ജെയിംസ്, ജോൺ മക്ഗീഗ്, തോമസ്) നാല് പെൺകുട്ടികളും (സാറാ ലൂയിസ്, മേരി, എമിലി, എഡിത്ത്)[3] ആയിരുന്നു.
സ്‌കൂൾ പഠനത്തിനു ശേഷം ഒരു വർഷത്തോളം എമിലി അമ്മയെ പരിചരിച്ചു. തുടർന്ന് കുടുംബത്തിന്റെ പിന്തുണയോടെ അവൾ ഡോക്ടറാകാൻ തീരുമാനിച്ചു. ബെൽഫാസ്റ്റിലെ മിസിസ് ബയേഴ്‌സ് ലേഡീസ് കൊളീജിയറ്റ് സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അവർ അവിടെ നിന്ന് ലണ്ടനിലെ ഹരോൾഡ് ഹൗസ് സ്‌കൂളിലേക്ക് ചേർന്നു.[2][4][5][6][7][8]
അവളുടെ സഹോദരൻ ജെയിംസ് 1880 മുതൽ 1885 വരെ ഡംഗനൺ ബറോയിലെ അൾസ്റ്റർ ലിബറൽ പാർട്ടി പാർലമെന്റ് അംഗമായിരുന്നു.[9] മാഹിരി ബ്ലാക്ക് തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.[10]
റഫറൻസുകൾ
തിരുത്തുക.
- ↑ "RCSI Homepage - Royal College of Surgeons in Ireland". www.rcsi.com (in ഇംഗ്ലീഷ്). Retrieved 2018-03-08.
- ↑ 2.0 2.1 Lancet Obituary 1944.
- ↑ Kelly, Laura (2 January 2013). Irish women in medicine, c.1880s-1920s : origins, education and careers. Manchester. ISBN 9780719088353. OCLC 926047369.
{{cite book}}
: CS1 maint: location missing publisher (link) - ↑ Kelly 2012, പുറം. 1.
- ↑ Royal College of Surgeons Archives 2012.
- ↑ RSCI Heritage Emily Dickson.
- ↑ Ulster Scots Women in History, പുറം. 10.
- ↑ MWF Obituary 1944, പുറം. 29.
- ↑ Rayment's House of Commons page.
- ↑ Telegraph 2015.