ഓസ്ട്രേലിയയിലെ ഒരു ആരോഗ്യവിദഗ്ദയാണ് എമിലി ബാങ്ക്സ്. പൊതുജനാരോഗ്യം, സാംക്രമികരോഗങ്ങൾ, മാറാവ്യാധികൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന അവർ, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ പബ്ലിക് ഹെൽത്ത് ഡാറ്റ ആൻഡ് പോളിസിയുടെ മേധാവിയാണ്. എപിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് എന്ന വകുപ്പിൽ അധ്യാപിക, ഓക്സ്ഫഡ് സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ എന്നീ നിലകളിലും എമിലി പ്രവർത്തിച്ചുവരുന്നു.[1]

എമിലി ബാങ്ക്സ്
പ്രൊഫസർ എമിലി ബാങ്ക്സ് 2019ൽ
ജനനം
എമിലി ബാങ്ക്സ്

(1968-05-01) 1 മേയ് 1968  (56 വയസ്സ്)
പൗരത്വം
കലാലയംമൊണാഷ് സർവ്വകലാശാല (1993), ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (2000)
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഎപ്പിഡെമിയോളജി, ജനസംഖ്യാ ആരോഗ്യം
സ്ഥാപനങ്ങൾഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ദി സാക്സ് ഇൻസ്റ്റിറ്റ്യൂട്ട്
ഡോക്ടർ ബിരുദ ഉപദേശകൻവലേരി ബെറാൽ

2017 ൽ ഓസ്ട്രേലിയൻ അക്കാഡമി ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിന്റെ ഫെല്ലോ ആയി നിയമിക്കപ്പെട്ട[2] [3]എമിലി ബാങ്ക്സ്, 2021-ൽ ഓർഡർ ഓഫ് ഓസ്ട്രേലിയ വിശിഷ്ട അംഗമായി മാറി[4]. നിലവിൽ നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ ഓഫ് ഓസ്ട്രേലിയ (NHMRC) കൗൺസിൽ അംഗവും[5] അതിന്റെ കീഴിലുള്ള ഹെൽത്ത് റിസർച്ച് ഇംപാക്റ്റ് കമ്മറ്റി മേധാവിയുമാണ്[6].

  1. "Professor Emily Banks". researchers.anu.edu.au.
  2. "Professor Emily Banks".
  3. "ANU scientists elected as Fellows to Australian Academy of Health and Medical Sciences". ANU. October 19, 2017.
  4. "Australia Day 2021 Honours List | Governor-General of the Commonwealth of Australia". Archived from the original on 2023-01-31. Retrieved 2023-01-31.
  5. "Council | NHMRC". www.nhmrc.gov.au. Archived from the original on 2022-03-18. Retrieved 2022-04-05.
  6. "Health Research Impact Committee (HRIC) | NHMRC". www.nhmrc.gov.au. Archived from the original on 2022-04-05. Retrieved 2022-04-05.
"https://ml.wikipedia.org/w/index.php?title=എമിലി_ബാങ്ക്സ്&oldid=3991297" എന്ന താളിൽനിന്ന് ശേഖരിച്ചത്