എമിലി ഡു ചാറ്റ് ലറ്റ്
1730 കളുടെ ആരംഭത്തിൽ ഫ്രഞ്ച് നാച്യുറൽ ഫിലോസഫർ, ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ എമിലി ഡു ചാറ്റ് ലറ്റ് പ്രശസ്തയായിരുന്നു. 1749- ൽ അവർക്ക് പ്രസവത്തിൽ അകാല മരണം സംഭവിച്ചു. അവരെ തിരിച്ചറിയപ്പെടുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമായ 1687-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങൾ ഉൾക്കൊള്ളുന്ന സർ ഐസക് ന്യൂട്ടന്റെ “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica). “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ഈ ഗ്രന്ഥത്തിന് 1759-ൽ വ്യാഖ്യാനം നൽകി അവർ വിവർത്തനം ചെയ്തു. ഇന്നും നിലവാരമുള്ള ഫ്രഞ്ച് പരിഭാഷയായി ഇതിനെ പരിഗണിക്കുന്നു. അവരുടെ വ്യാഖ്യാനത്തിൽ ന്യൂട്ടോണിയൻ മെക്കാനിക്സിന് അഗാധമായ സംഭാവന ഉൾപ്പെടുന്നു. മൊത്തം ഊർജ്ജത്തിനായുള്ള ഒരു അധിക സംരക്ഷണ നിയമത്തിന്റെ നിർദ്ദേശത്തിൽ ചലനത്തിലെ ഗതികോർജ്ജം ഒരു ഘടകമാണ്. ഇത് ഊർജ്ജത്തെക്കുറിച്ചുള്ള അവരുടെ സങ്കല്പനാത്മകതയിലേക്കും ഒരു വസ്തുവിന്റെ പിണ്ഡത്തിന്റെ വേഗതയിലേക്കും അതിന്റെ പാരിമാണികമായ സമ്പർക്കം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.
എമിലി ഡു ചാറ്റ് ലറ്റ് | |
---|---|
ജനനം | |
മരണം | 10 സെപ്റ്റംബർ 1749 | (പ്രായം 42)
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | Translation of Newton's Principia into French, natural philosophy that combines Newtonian physics with Leibnizian metaphysics, and advocacy of Newtonian physics |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പ്രകൃതി തത്ത്വശാസ്ത്രം മാത്തമാറ്റിക്സ് ഭൗതികശാസ്ത്രം |
സ്വാധീനങ്ങൾ | ഐസക്ക് ന്യൂട്ടൺ, ഗോട്ട്ഫ്രഡ് ലെബ്നിസ്, വില്ലേമിന്റെ ഗ്രേവ്സാൻഡെ |
ഒപ്പ് | |
അവരുടെ തത്ത്വചിന്തയിലെ മഹത്തായ കൃതി ഇൻസ്റ്റിറ്റ്യൂഷൻസ് ഡി ഫിസിക്വു Institutions de Physique (പാരീസ്, 1740, ഒന്നാം എഡിഷൻ), അല്ലെങ്കിൽ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനം, വ്യാപകമായി ചൂടായ സംവാദങ്ങൾ ഉദ്ഘോഷിക്കുകയും, രണ്ട് വർഷത്തിനകം പുനർ പ്രസിദ്ധീകരിച്ച് അതിന്റെ ആദ്യത്തെ പ്രസിദ്ധീകരണം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഒരു വസ്തുവിന്റെ ബലവും അതിന്റെ സംരക്ഷണ തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ചർച്ചയുടെ പ്രസിദ്ധമായ സംവാദത്തിൽ പങ്കെടുത്തിരുന്നു.
ജീവചരിത്രം
തിരുത്തുകആദ്യകാലജീവിതം
തിരുത്തുകആറ് മക്കളിൽ ഏക പെൺകുട്ടിയായി 1706 ഡിസംബർ 17 ന് പാരീസിലാണ് ആമിലി ഡു ചാറ്റ്ലെറ്റ് ജനിച്ചത്. റെനെ-അലക്സാണ്ടർ (ജനനം: 1698), ചാൾസ്-അഗസ്റ്റെ (ജനനം 1701), എലിസബത്ത്-തിയോഡോർ (ജനനം 1710) എന്നീ മൂന്ന് സഹോദരന്മാർ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരുന്നു. അവരുടെ മൂത്ത സഹോദരൻ റെനെ-അലക്സാണ്ടർ 1720-ൽ മരിച്ചു. അടുത്ത സഹോദരൻ ചാൾസ്-അഗസ്റ്റെ 1731-ൽ മരിച്ചു. എന്നിരുന്നാലും, അവരുടെ ഇളയ സഹോദരൻ എലിസബത്ത്-തിയോഡോർ വിജയകരമായി വാർദ്ധക്യം വരെ ജീവിച്ചു. ഒരു അബ്ബെയും ഒടുവിൽ ബിഷപ്പും ആയിരുന്ന മറ്റ് രണ്ട് സഹോദരന്മാർ വളരെ ചെറുപ്പത്തിൽ മരിച്ചു.[1]ഡു ചാറ്റലെറ്റിന് അവരുടെ അച്ഛനും ജ്യോതിശാസ്ത്രത്തിൽ താല്പര്യമുള്ള പാരീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച ബുദ്ധിമതിയായ സ്ത്രീ ആൻ ബെല്ലിൻസാനിയ്ക്കും ജനിച്ച നിയമവിരുദ്ധമായ ഒരു അർദ്ധസഹോദരി മിഷേലും ഉണ്ടായിരുന്നു.[2]
പ്രഭുക്കന്മാരിൽ ഒരാളായ ലൂയിസ് നിക്കോളാസ് ലെ ടോണലിയർ ഡി ബ്രെറ്റുവിൽ ആയിരുന്നു അവരുടെ പിതാവ്. ഡു ചാറ്റലെറ്റിന്റെ ജനനസമയത്ത്, അവരുടെ പിതാവ് ലൂയി പതിനാലാമൻ രാജാവിന് പ്രിൻസിപ്പൽ സെക്രട്ടറി, അംബാസഡർമാരുടെ അവതാരകൻ എന്നീ പദവികൾ വഹിച്ചിരുന്നു. വ്യാഴാഴ്ച ദിവസങ്ങളിൽ അദ്ദേഹം ഒരു പ്രതിവാര സലൂൺ നടത്തി അതിലേയ്ക്ക് ബഹുമാനപ്പെട്ട എഴുത്തുകാരെയും ശാസ്ത്രജ്ഞരെയും ക്ഷണിച്ചു. അമ്മ ബറോൺ ഡി ബ്രെറ്റുവിൽ നിന്നുള്ള ഗബ്രിയേൽ ആൻ ഡി ഫ്രൗല്ലെ ആയിരുന്നു.[3]
ആദ്യകാല വിദ്യാഭ്യാസം
തിരുത്തുകഡു ചാറ്റ്ലെറ്റിന്റെ വിദ്യാഭ്യാസം വളരെയധികം ഊഹോപോഹത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ ഒന്നും കൃത്യമായി അറിയില്ല.[4]ഇവരുടെ പരിചയക്കാരിൽ ഫ്രഞ്ച് അക്കാഡെമി ഡെസ് സയൻസസിന്റെ സ്ഥിരം സെക്രട്ടറി ഫോണ്ടനെല്ലെ ഉൾപ്പെടുന്നു. ഡു ചാറ്റലെറ്റിന്റെ പിതാവ് ലൂയിസ്-നിക്കോളാസ്, അവർക്ക് ഉണ്ടായിരുന്ന ബുദ്ധിശക്തി ആദ്യകാല ത്തുതന്നെ തിരിച്ചറിഞ്ഞു. ഫോണ്ടനെല്ലിന് 10 വയസ്സുള്ളപ്പോൾ അദ്ദേഹത്തോടൊപ്പം സന്ദർശിക്കാനും ജ്യോതിശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാനും അവസരം ഒരുക്കി.[5] ഡു ചാറ്റ്ലെറ്റിന്റെ അമ്മ ഗബ്രിയേൽ-ആൻ ഡി ഫ്രൗലെ അവളെ അക്കാലത്ത് ഫ്രഞ്ച് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലഭ്യമായ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ആയ ഒരു കോൺവെന്റിൽ വളർത്തി.[5] എമിലിയുടെ ബൗദ്ധിക ജിജ്ഞാസയെ ഭർത്താവ് പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ അല്ലെങ്കിൽ ബുദ്ധിമതിയായ മകളെ അമ്മ അംഗീകരിച്ചില്ലെന്ന് ചില വൃത്തങ്ങൾ വിശ്വസിക്കുന്നു.[5]ഡു ചാറ്റ്ലെറ്റിന്റെ പ്രാഥമിക വിദ്യാഭ്യാസത്തെ അമ്മ അംഗീകരിച്ചു എന്ന് മാത്രമല്ല, പ്രസ്താവിച്ച വസ്തുതയെ ശക്തമായി ചോദ്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതിന് മറ്റ് സൂചനകളും ഉണ്ട്.[6]
രണ്ടായാലും, അത്തരം പ്രോത്സാഹനം അവരുടെ സമയത്തെയും നിലയെയും മാതാപിതാക്കൾക്ക് അസാധാരണമായി കാണുമായിരുന്നു. അവൾ ചെറുതായിരിക്കുമ്പോൾ, അവരുടെ പിതാവ് ഫെൻസിംഗ്, സവാരി തുടങ്ങിയ കായിക പ്രവർത്തനങ്ങളിൽ അവൾക്ക് പരിശീലനം നൽകി. അവർ വളർന്നപ്പോൾ അദ്ദേഹം അവൾക്കായി ട്യൂട്ടർമാരെ വീട്ടിലേക്ക് കൊണ്ടുവന്നു.[5]തൽഫലമായി, പന്ത്രണ്ടു വയസ്സുള്ളപ്പോൾ അവർക്ക് ലാറ്റിൻ, ഇറ്റാലിയൻ, ഗ്രീക്ക്, ജർമ്മൻ ഭാഷകൾ നന്നായി അറിയാമായിരുന്നു. പിന്നീട് ഗ്രീക്ക്, ലാറ്റിൻ നാടകങ്ങളിലേക്കും തത്ത്വചിന്തയിലേക്കും ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചു. ഗണിതം, സാഹിത്യം, ശാസ്ത്രം എന്നിവയിൽ വിദ്യാഭ്യാസം നേടി. അവരുടെ പുരോഗതി കണ്ട് അമ്മ ഗബ്രിയേൽ-ആൻ ഭയപ്പെടുകയും ഓരോ ഘട്ടത്തിലും ലൂയിസ്-നിക്കോളാസുമായി വഴക്കിട്ടുകൊണ്ട് ഒരിക്കൽ എമിലിയെ ഒരു കോൺവെന്റിലേക്ക് അയയ്ക്കാൻ ശ്രമിച്ചു.[6]
ഡു ചാറ്റ്ലെറ്റിന് നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു. ഹാർപ്‌സിക്കോർഡിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓപ്പറയിൽ പാടുന്നതു കൂടാതെ അവർ ഒരു അമേച്വർ നാടകനടിയുമായിരുന്നു. ഒരു കൗമാരക്കാരിയെന്ന നിലയിൽ, പുസ്തകങ്ങൾക്കുവേണ്ടി പണക്കുറവുള്ളതിനാൽ, ചൂതാട്ടത്തിനായി വളരെ വിജയകരമായ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ അവർ ഗണിതശാസ്ത്രപരമായ കഴിവുകൾ ഉപയോഗിച്ചു.[5]
അവലംബം
തിരുത്തുകഉറവിടങ്ങൾ
തിരുത്തുക- Project Vox, Duke University. http://projectvox.library.duke.edu/content/du-ch%C3%A2telet-1706-1749
- Arianrhod, Robyn (2012). Seduced by logic : Émilie du Châtelet, Mary Somerville, and the Newtonian revolution (US ed.). New York: Oxford University Press. ISBN 978-0-19-993161-3. Archived from the original on 2016-03-06. Retrieved 2018-03-01.
- Bodanis, David (2006). Passionate Minds: The Great Love Affair of the Enlightenment. New York: Crown. ISBN 0-307-23720-6.
- Ehman, Esther (1986). Madame du Chatelet. Berg: Leamington Spa. ISBN 0-907582-85-0.
- Hamel, Frank (1910). An Eighteenth Century Marquise: A Study of Émilie Du Châtelet and Her Times. London: Stanley Paul and Company. OCLC 37220247.
- Hagengruber, Ruth, editor (2011) Émilie Du Châtelet between Leibniz and Newton. Springer. ISBN 978-94-007-2074-9.
- Mitford, Nancy (1999) Voltaire in Love: New York: Carroll and Graff. ISBN 0-7867-0641-4.
- Zinsser, Judith (2006) Dame d'Esprit: A Biography of the Marquise Du Châtelet: New York: Viking. ISBN 0-670-03800-8 online review Archived 2007-10-16 at the Wayback Machine..
- Zinsser, Judith and Hayes, Julie, eds. (2006) Emelie Du Châtelet: Rewriting Enlightenment Philosophy and Science: Oxford: Voltaire Foundation. ISBN 0-7294-0872-8.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Project Vox, Duke University. http://projectvox.library.duke.edu/content/du-ch%C3%A2telet-1706-1749
- Zinsser, Judith. 2007. Mentors, the Marquise Du Châtelet and historical memory. http://rsnr.royalsocietypublishing.org/content/61/2/89
- O'Connor, John J.; Robertson, Edmund F., "Gabrielle Emilie Le Tonnelier de Breteuil Marquise du Châtelet", MacTutor History of Mathematics archive, University of St Andrews.
- "Émilie Du Châtelet", Biographies of Women Mathematicians, Agnes Scott College
- The Portraits of Émilie Du Châtelet at MathPages
- Voltaire and Émilie from the website of the Château de Cirey, accessed 11 December 2006.
- Correspondence between Frederick the Great and the Marquise du Châtelet Digital edition of Trier University Library (French and German text)
- Project Continua: Biography of Émilie Du Châtelet
ന്യൂസ് മീഡിയ
തിരുത്തുക- Fara, Patricia (10 June 2006). "Love in the Library". The Guardian.
- "The scientist that history forgot," The Guardian 15 May 2006.
- Object Lesson / Objet de Lux Article on Émilie du Châtelet from Cabinet (magazine)
- PhysicsWeb article: Émilie du Châtelet: the genius without a beard
- National Public Radio Morning Edition, 27 November 2006: Passionate Minds
- Women Scientists Today Link to CBC radio interview with author David Bodanis.
- Link to ARTE-Doku-Drama E = mc² – Einsteins große Idee. ARTE TV 26 April 2008, 12 March 2011.