എമിറേറ്റ്സ് ലിറ്ററേച്ചർ ഫൌണ്ടേഷൻ

യുണൈറ്റഡ് അറബ് എമിറേറ്റിലെ ഒരു സാഹിത്യ സാംസ്കാരിക സംഘടനയാണ് എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ. എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൻ്റെ ആസ്ഥാനം കൂടിയാണിത്.[1] [2]

യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2013 ലാണിത് സ്ഥാപിതമായത്. [1] [3] [4] 18.7 ദശലക്ഷം ദിർഹം മൂലധനത്തോടെയാണ് ഈ ഫൗണ്ടേഷൻ രൂപീകരിച്ചിരിക്കുന്നത്. [2] [3] [5]

ചരിത്രം

തിരുത്തുക

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഉത്തരവനുസരിച്ച് 2013-ൽ സ്ഥാപിതമായ എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ, യുഎഇയിലെയും പ്രദേശത്തെയും സാഹിത്യ-സംസ്കാരിക പരിപാടികളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്. . ചെറുപ്പം മുതലേ വായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഫൗണ്ടേഷൻ കുട്ടികളെയും യുവാക്കളെയും സന്തോഷത്തോടെ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ, യുഎഇയിലെയും അറബ് ലോകത്തെയും ഏറ്റവും വലിയ സാഹിത്യ സാംസ്കാരിക പരിപാടിയായ എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിന് ആതിഥേയത്വം വഹിക്കുന്നു; 2009-ലെ അതിൻ്റെ ആദ്യ സമാരംഭത്തിൽ ഏകദേശം 65 രചയിതാക്കൾ പങ്കെടുത്തു, 2020-ലെ അതിൻ്റെ 13-ാം പതിപ്പ് ലോകമെമ്പാടുമുള്ള 205-ലധികം എഴുത്തുകാർക്ക് ആതിഥേയത്വം വഹിച്ചു. [6]

പ്രസ്തുത സംരഭത്തിന്റെ ഭാഗമായി, ഫൗണ്ടേഷൻ സ്കൂൾ ലൈബ്രേറിയൻസ് അവാർഡ്, വാർഷിക അറബിക് ഭാഷാ വാരം, അന്താരാഷ്ട്ര വിവർത്തന സമ്മേളനം, പ്രസിദ്ധീകരണ സമ്മേളനം എന്നിവ കൂടാതെ വർഷം മുഴുവനും സ്കൂൾ വിദ്യാഭ്യാസ പരിപാടികൾ, പുസ്തക ക്ലബ്ബുകൾ [7] ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നു. വാർഷിക എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള വ്യക്തിത്വത്തിനുള്ള പുരസ്‌കാരം [8] ഫൗണ്ടേഷൻ ഒരു സാഹിത്യകാരനും നൽകി വരുന്നു.

ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "Fighting the anti-facts movement session released by the Emirates Literature Foundation". www.zawya.com (in ഇംഗ്ലീഷ്). Retrieved 2021-06-28.
  2. 2.0 2.1 (Wam). "Mohammed orders setting up of Emirates Literature Foundation". Khaleej Times (in ഇംഗ്ലീഷ്). Retrieved 2021-06-28.
  3. 3.0 3.1 Staff. "Mohammed sets up Literature Foundation - News - Emirates - Emirates24|7". www.emirates247.com (in ഇംഗ്ലീഷ്). Retrieved 2021-06-28.
  4. "Emirates Literature Foundation teams up with Italian pen manufacturer to encourage reading". The National (in ഇംഗ്ലീഷ്). 2017-07-03. Retrieved 2021-06-28.
  5. "Dubai to form literature foundation". gulfnews.com (in ഇംഗ്ലീഷ്). Retrieved 2021-06-28.
  6. "نبذة عن المهرجان - مهرجان طيران الامارات للآداب". 2021-04-18. Archived from the original on 18 April 2021. Retrieved 2024-09-27.
  7. "Grandma's stories made her a reader | GulfNews.com". 2017-08-16. Archived from the original on 16 August 2017. Retrieved 2024-09-27.
  8. "gulftoday.ae | Sheikha Shamma wins Personality of the Year Award at literature fest". 2017-08-16. Archived from the original on 16 August 2017. Retrieved 2024-09-27.
  9. "نبذة عن المهرجان - مهرجان طيران الامارات للآداب". 2021-04-18. Archived from the original on 18 April 2021. Retrieved 2024-10-22.
  10. "«زمالة الإمارات للآداب وصِدِّيقي للكتّاب» ترعى وتؤهل مبدعي المستقبل". 2021-11-04. Archived from the original on 4 November 2021. Retrieved 2024-10-22.
  11. "مؤتمر دبي للترجمة .. اللغة جسر تواصل حضاري - البيان". 2016-10-22. Archived from the original on 22 October 2016. Retrieved 2024-10-22.