ഡോ. ഹെർമൻ ഗുണ്ടർട്ട് ഇംഗ്ളീഷ്-മലയാളം നിഘണ്ടു തയ്യാറാക്കുന്നതിന് അരനൂറ്റാണ്ടു മുമ്പു മലയാള വ്യാകരണ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി തയ്യാറാക്കിയ ബ്രിട്ടീഷുകാരനാണ് എഫ്. സ്പ്രിംഗ്.

ജീവിതരേഖ

തിരുത്തുക

മലബാറിന്റെ ആസ്ഥാനമായിരുന്ന തലച്ചേരിത്തുക്കിടി എന്ന തലശേരിയിൽ കോളനി വാഴ്ച കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ, പ്രമാണിമാർ, കമ്പനികാര്യക്കാരായ ഉദ്യോഗസ്ഥർ എന്നിവർ അയയ്ക്കുന്ന ഹർജികൾക്കു ഇംഗ്ളീഷ് കമ്പനി അധികാരികൾ നൽകുന്ന മറുപടികൾ മലയാളത്തിലാക്കി കൊടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഫ്. സ്പ്രിംഗ് എന്നു കരുതപ്പെടുന്നു.

1839-ലാണ് തന്റെ ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് (Outlines of a Grammar of the Malayalim Language, as Spoken in the Provinces of North and South Malabar and the Kingdoms of Travancore and Cochin) എന്ന മലയാള വ്യാകരണ ഗ്രന്ഥം എന്ന കൈപുസ്തകം സ്പ്രിങ് പ്രസിദ്ധീകരിച്ചത്. [1] ഈസ്റ്റിന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥർക്കു മലയാളഭാഷാ സഹായിയായിട്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്നു ചരിത്രരേഖകളിൽ പറയുന്നു.

  1. കേരള ചരിത്രം . p. 399. {{cite book}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=എഫ്._സ്പ്രിംഗ്&oldid=3089999" എന്ന താളിൽനിന്ന് ശേഖരിച്ചത്