എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 855 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനം ഒരു ശാസ്ത്രദേശീയോദ്യാനമാണ്. അതിനാൽ പൊതുജനങ്ങൾക്കായി ഇതു തുറന്നുകൊടുക്കുന്നില്ല. ബ്രിഗാലോ ബെൽറ്റ് നോർത്ത് ജൈവമേഖലയ്ക്കുള്ളിലാണിതുള്ളത്. [1]ഭൂവിജ്ഞാനീയമായി നദീതടമായ ഡ്രമ്മോണ്ട് ബേസിനും ബെല്യാൻഡോ നദിയുടെ ജലസംഭരണമേഖലയ്ക്കുമുള്ളിലായാണ് ഇതിന്റെ സ്ഥാനം. [1]
എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. Category Ia (Strict Nature Reserve) | |
Nearest town or city | Clermont |
നിർദ്ദേശാങ്കം | 22°21′06″S 146°42′05″E / 22.35167°S 146.70139°E |
സ്ഥാപിതം | 1971 |
വിസ്തീർണ്ണം | 31.60 കി.m2 (12.20 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിലെ ഭൂരിഭാഗം പ്രദേശത്തും മണൽമണ്ണോടു കൂടിയ യൂക്കലിപ്റ്റസ് വനപ്രദേശങ്ങളാണുള്ളത്. ഇവിടെ വോംബാറ്റുകൾ കുഴികൾ നിർമ്മിക്കുന്നു. [2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Epping Forest National Park (Scientific) Management Plan 2011" (PDF). Department of Environment and Resource Management. 2011. Archived from the original (PDF) on 2013-09-03. Retrieved 8 September 2014.
- ↑ "Belyando Basin". NQ Dry Tropics. Archived from the original on 2011-02-17. Retrieved 26 September 2011.