സ്റ്റാമ്പിനൊപ്പം ഫോട്ടോയും ഒട്ടിച്ചയക്കാവുന്ന ഇന്ത്യൻ തപാൽ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് എന്റെ സ്റ്റാമ്പ് പദ്ധതി. 2011ൽ ഡൽഹിയിൽ തപാൽമുദ്രകളുടെ ലോക പ്രദർശനത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ "എന്റെ സ്റ്റാമ്പ്" വരുന്നത്.[1] ഇന്ത്യയിൽ ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ ഈ സംവിധാനമുണ്ട്.[2] അഞ്ചു രൂപ വിലയുള്ള 12 സ്റ്റാമ്പുകൾക്ക് 300 രൂപയാണ് ഇതിനായി കൊടുക്കേണ്ടിവരിക. അവശ്യമെങ്കിൽ പോസ്റ്റോഫീസിൽ ഫോട്ടോയെടുക്കുന്നതിനുള്ള സൗകര്യവുമുണ്ടാവും. സ്റ്റാമ്പ് വില്പന മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമാണിത്. 2011-ൽ ഡൽഹിയിലാണ് 'എന്റെ സ്റ്റാമ്പ്' എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്.[3]

ഒരു രൂപമുതൽ അഞ്ചുരൂപവരെയുള്ള സ്റ്റാമ്പുകളാണ് അനുവദിക്കുക. സ്റ്റാമ്പിന് പ്രധാനമായും രണ്ട് ഭാഗമുണ്ടാകും. രണ്ടാമത്തെ ഭാഗത്തായിരിക്കും സ്വന്തം ചിത്രം. ആദ്യഭാഗത്ത് സാധാരണ സ്റ്റാമ്പുകളിലെ ചിത്രമുണ്ടാകും ഫലത്തിൽ ഒന്നിനു പകരം രണ്ട് സ്റ്റാമ്പാണുണ്ടാകുക. ഇഷ്ടപ്പെട്ട പശ്ചാത്തലം തെരഞ്ഞെടുക്കാം. താജ്മഹൽ, പൂവുകൾ, പഞ്ചതന്ത്രകഥകൾ, പരിസ്ഥിതി തുടങ്ങിയവയുടെ പശ്ചാത്തലത്തിലായിരിക്കും ഫോട്ടോയുള്ള സ്റ്റാമ്പുകൾ. വിദേശ രാജ്യങ്ങളിൽ നേരത്തെതന്നെയുള്ള ഈ സംവിധാനമുണ്ട്.

കേരളത്തിൽ

തിരുത്തുക
  • 2012 ഫെബ്രുവരിയിൽ കോഴിക്കോട്ട് സംഘടിപ്പിച്ച സ്റ്റാമ്പ് ശേഖര പ്രദർശനത്തോടനുബന്ധിച്ച് പദ്ധതി പരീക്ഷിച്ചിരുന്നു.[4]
  • 2013 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റാമ്പ് ശേഖര പ്രദർശനത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
  1. http://www.deshabhimani.com/newscontent.php?id=258818
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-23. Retrieved 2013-02-03.
  3. http://www.mathrubhumi.com/nri/pravasibharatham/article_336167/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201200131223137563[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക