എന്റെ രാജ്യം എന്റെ ജീവിതം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
എൽ.കെ. അദ്വാനിയുടെ ആത്മകഥയാണ് എന്റെ രാജ്യം എന്റെ ജീവിതം.
കർത്താവ് | എൽ.കെ. അദ്വാനി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ആത്മകഥ |
പ്രസാധകർ | രൂപ & കമ്പനി. |
പ്രസിദ്ധീകരിച്ച തിയതി | 19,മാർച്ച് 2008 |
ഏടുകൾ | 1040 |
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തന്റെ യാത്രയെക്കുറിച്ചാണ് അദ്വാനി പുസ്തകത്തിൽ പറയുന്നത്. വിഭജനത്തിന് ഇരയാകേണ്ടിവന്ന അഭയാർത്ഥിയായി അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.
തന്റെ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ വ്യക്തികളെ അദ്ദേഹം ഗ്രന്ഥത്തിൽ വിവരിക്കുന്നു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയയെ രാഷ്ട്രീയഗുരുവയിട്ടാണ് അദ്ദേഹം കാണുന്നത്. മദർ തെരേസ, ജയ്‌പ്രകാശ് നാരായണൺ, രത്തൻ ടാറ്റ, എൻ. ആർ. നാരായണമുർത്തി തുടങ്ങി അമിതാഭ്ബച്ചൻ വരെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. എൻ.ഡി.എ. ഭരണകാലത്തെക്കുറിച്ചും വാജ്പേയിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും 1040 പേജുള്ള പുസ്തകത്തിൽ വിശദമാക്കുന്നു. 1999-ൽ എയർ ഇന്ത്യ വിമാനം കണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്തിൽ അദ്വാനി ഇതിലൂടെ ഖേദം പ്രകടിപ്പിക്കുന്നു.