എന്റെ ജീവിത കഥ
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ആത്മകഥയാണ് എന്റെ ജീവിത കഥ.
കർത്താവ് | എ.കെ.ജി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ചിന്ത പബ്ലിഷേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | 1980 |
മാധ്യമം | കടലാസ് അച്ചടി |
പുസ്തകത്തെക്കുറിച്ച്
തിരുത്തുകകേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് എ.കെ. ഗോപാലൻ. "പാവങ്ങളുടെ പടത്തലവൻ" എന്നാണ് അനുയായികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സാധാരണക്കാരന്റെ വസന്തം വിരിയുന്നതു കാണാൻ ആഗ്രഹിച്ച ഗോപാലന്റെ ബാല്യം, വിദ്യാഭ്യാസം, പാർട്ടി പ്രവർത്തനം, അതിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവ വിവരിച്ചിരിക്കുന്നു.
പ്രധാന അദ്ധ്യായങ്ങൾ
തിരുത്തുകവീട് , അമ്മ
തിരുത്തുകഈ അദ്ധ്യായത്തിൽ വീടിന്റെ സാഹചര്യവും അമ്മയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെയ്ക്കുന്നു.
അദ്ധ്യാപകൻ , പൊതുപ്രവർത്തകൻ
തിരുത്തുകഅദ്ധ്യാപകനായി ജോലി ലഭിച്ചുവെങ്കിലും പൊതുപ്രവർത്തകനായി ജീവിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. പക്ഷെ അച്ഛന്റെ നിർബന്ധത്തിനും ,സമ്മർദ്ദത്തിനും വഴങ്ങി ആ ജോലി തുടരുകയായിരുന്നു.