എന്ത വേഡുകൊന്ദു രാഘവ
ത്യാഗരാജസ്വാമികൾ സരസ്വതി മനോഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്ത വേഡുകൊന്ദു രാഘവ.[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | എന്ത വേഡുകൊന്ദു രാഘവ പന്തമേലരാ ഓ രാഘവ |
രാഘവാ, എത്രകാലമായി ഞാൻ നിന്റെ ദയവിനായി യാചിക്കുന്നു? |
അനുപല്ലവി | ചിന്ത ദീർച്ചുട കെന്ത മോഡിരാ അന്തരാത്മനാ ചെന്തരാനുനേ |
എന്റെ ചിന്തകളുടെയും വിചാരങ്ങളുടെയുമെല്ലാം സാരം അങ്ങുതന്നെയായിട്ടും എന്നോടെന്തിനാണ് ഈ കാർക്കശ്യം? |
ചരണം | ചിത്തമന്ദു നിന്നു ജൂചു സൌഖ്യമേ ഉത്തമമംബനുചുനുപ്പൊംഗുചുനു സത്തമാത്രമാ ചാല നമ്മിതിനി സാർവഭൌമ ശ്രീ ത്യാഗരാജ നുത |
അങ്ങയെ ഞാനെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വിശ്വസിച്ച് എന്നെങ്കിലും അങ്ങ് എന്നോട് അനുതപിച്ചാൽ അതിലും വലിയ അനുഗ്രഹമൊന്നും കിട്ടാനില്ലെന്നും കരുതി എന്റെ പൂർണ്ണമായ വിശ്വാസം അങ്ങയിൽ അർപ്പിച്ച് കഴിയുകയാണ്. സർവതിന്റെയും സാരമായ ആരുടെയും മുന്നിൽ തലകുനിക്കാത്ത അങ്ങുതന്നെയാണ് ഈ പ്രപഞ്ചം ഭരിക്കുന്നതും |
അവലംബം
തിരുത്തുക- ↑ "Carnatic Songs - entha vEDukondhu". Retrieved 2021-07-18.