എതിർ ലിംഗത്തിൽപ്പെട്ട വ്യക്തികളോടു മാത്രം തോന്നുന്ന ലൈംഗിക താത്പര്യമോ, ആകർഷണമോ, പ്രണയമോവാണ് എതിർ ലിംഗ ലൈംഗികത (Heterosexuality). ലൈംഗികതയുടെ ഭാഗമായ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ (Sexual orientation) കൂടിയാണിത്. ഭൂരിപക്ഷം വരുന്ന ജനതയുടെ ലൈംഗിക ചായ്‌വ് ഈ വിഭാഗത്തിൽപ്പെടുന്നു. സ്ത്രീ-പുരുഷ ലൈംഗികത ഇതിന്‌ ഉദാഹരണമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേതിന് (LGBTIAQ) സമാനമായി എതിർ ലിംഗലൈംഗികതയും ജനതികവും ജൈവീകവുമാണ്. മത്തിഷ്ക്കത്തിന്റെ പ്രത്യേകത ഇവിടെയും പ്രധാനമാണ്. കൗമാര പ്രായത്തിൽ ശക്തമാകുന്ന ലൈംഗിക താല്പര്യം ജീവിതകാലം മുഴുവൻ നിലനിന്നേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എതിർലിംഗ_ലൈംഗികത&oldid=3341106" എന്ന താളിൽനിന്ന് ശേഖരിച്ചത്