എഡ്‌വേഡ് ഫ്രെഡറിക് കേലാർട്ട്

ശ്രീലങ്കയിൽ ജനിച്ച ഒരു ഡോക്ടറും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്നു ലെഫ്റ്റനന്റ് കേണൽ എഡ്‌വേഡ് ഫ്രെഡറിക് കേലാർട്ട് (Lieutenant Colonel Edward Frederick Kelaart) (21 നവംബർ 1819 – 31 ആഗസ്ത് 1860). ആ പ്രദേശത്തെ ജീവവർഗ്ഗത്തെപ്പറ്റി ആദ്യമായി വ്യവസ്ഥാപിതരീതിയിൽ പഠനം നടത്തിയവരിൽ ഒരാളായ അദ്ദേഹം ശ്രീലങ്കയിലെ നിരവധി സസ്യങ്ങളെയും ജീവജാലങ്ങളെയും വിവരിക്കുകയുണ്ടായി.

ജീവചരിത്രംതിരുത്തുക

1819 നവംബർ 21 -ന് കൊളംബോയിലാണ് കേലാർട്ട് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഡച്ച് ജർമൻ പിന്മുറക്കാരുടേതായിരുന്നു.[1] ഏകദേശം 1726 കാലത്താണ് അദ്ദേഹത്തിന്റെ പിൻഗാമികൾ ശ്രീലങ്കയിൽ എത്തിയത്. 16 വയസ്സിൽ അദ്ദേഹം ശ്രീലങ്കൻ ഗവണ്മെന്റിൽ മെഡിക്കൽ അസിസ്റ്റന്റ് ആയിച്ചേർന്നു. 1838- ൽ എഡിൻബർഗ് സർവ്വകലാശാലയിൽ പഠനത്തിനുചേർന്ന അദ്ദേഹം 1841 -ൽ ലണ്ടൻ റോയൽ കോളേജിൽ നിന്നും എം ഡി കരസ്ഥമാക്കി.

ഗ്രന്ഥങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Lewis, J. Penry (1913). List of inscriptions on Tombstones and Monumants in Ceylon. Colombo: Government Press. p. 95.