ആഫ്രിക്കയിൽ കോങ്ഗോ-ഉഗാണ്ടാ അതിർത്തിയിലുള്ള ഒരുതടാകമാണ് എഡ്‌വേഡ് തടാകം. ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടകശൃംഖലയിൽ പെട്ട ഇത് സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 77 കി. മീ. നീളത്തിലും 40 കി. മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 17 മിറ്ററും പരമാവധി ആഴം 112 മീറ്ററും ആണ്. റൂയിൻഡി, റൂത്ഷൂരു എന്നീ രണ്ടു നദികൾ എഡ് വേഡിലാണ് പതിക്കുന്നത്. ഈ തടാകത്തിലുള്ള വെള്ളം കാസിങ്ഗാ ചാനലിലൂടെ ജോർജ് തടകത്തിലേക്കും അവിടെനിന്ന് സെംലികി നദിയിലൂടെ ആൽബർട്ട് തടാകത്തിലേക്കും ഒഴുകുന്നു. ആൽബർട്ട് തടാകത്തിലെ വെള്ളം വാർന്നൊഴുകുന്നതാണ് നൈൽ നദിയുടെ ഉദ്ഭവത്തിനു നിദാനം.[1]

എഡ്‌വേഡ് തടാകം
Basin countriesഉഗാണ്ടാ
പരമാവധി നീളം77 km
പരമാവധി വീതി40 km
ഉപരിതല വിസ്തീർണ്ണം2,325 km²
ശരാശരി ആഴം17m
പരമാവധി ആഴം112m
Water volume39.5km³
ഉപരിതല ഉയരം912 m

എഡ്‌‌വേഡ് തടാകത്തിൽ സമൃദ്ധമായ ഒരു മത്സ്യശേഖരമുണ്ട്. ഇക്കാരണത്താൽ തടാകതീരത്ത് നനാജാതി പക്ഷികൾ പറ്റംചേർന്നു വിഹരിക്കുന്നു. തടാകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും നീർക്കുതിരകളുടെ താവളമാണ്.[2]

1889-ൽ പ്രസിദ്ധ പര്യവേഷകനായ എച്ച്. എം. സ്റ്റാൻലിയാണ് ഈ തടാകം കണ്ടെത്തിയത്. അന്നത്തെ വെയിൽസ് രാജകുമാരൻ ആയിരുന്ന ആൽബർട്ട് എഡ്‌‌വേഡിന്റെ ബഹുമാനാർഥം ആണ് സ്റ്റാൻലി ഈ തടാകത്തിന് ഈ പേർ നൽകിയത്.[3]

അവലംബംതിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എഡ്‌വേഡ്_തടാകം&oldid=3626154" എന്ന താളിൽനിന്ന് ശേഖരിച്ചത്