എഡ്വാർഡ് പി. ജോൺസ് (ജനനം : ഒക്ടോബർ 5, 1950) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ 2003 ലെ “The Known World ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റസർ പുരസ്കാരവും ഇൻറർനാഷണൽ  IMPAC ഡബ്ലിൻ ലിറ്റററി അവാർഡും നേടിയിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

എഡ്വാർഡ് പോൾ ജോൺസ് വാഷിങ്ടൺ ടി.സി.യിലാണ് ജനിച്ചതും വളർന്നതും. കോളജ് ഓഫ് ദ ഹോളി ക്രോസ്, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു.

അദ്ദേഹത്തിൻറെ ആദ്യ ഗ്രന്ഥമായ “Lost in the City, ചെറുകഥാ സമാഹാരമാണ്. ഇത് ഇരുപതാം നൂറ്റാണ്ടിൽ വാഷിങ്ടൺ ടി.സി.യിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ-അമേരിക്കൻ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുള്ള കഥകളാണ്. ആദ്യകഥകൾ “ഗ്രേറ്റ് മൈഗ്രേഷൻ” കാലത്തെ തെക്കുനിന്നുള്ള ആദ്യകാല കുടിയേറ്റക്കാരുടെ തലമുറയെക്കുറിച്ചാണ്. അദ്ദേഹത്തിൻറെ രണ്ടാമത്തെ പുസ്തകമായ “The Known World ൽ സാങ്കൽപ്പിക വിർജീനിയ കൌണ്ടിയിലെ മിശ്രജാതിയിലുള്ളവനും അടിമകളുടെ ഉടമയുമായി ഒരു  കറുത്തവനായ തോട്ടം ഉടമയാണ് പ്രധാന കഥാപാത്രം. ഇത് 2004 ലെ ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു. എഡ്വാർഡ് പി. ജോൺസിൻറെ മൂന്നാമത്തെ പുസ്തകം All Aunt Hagar's Children  2006 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. “ലോസ്റ്റ് ഇൻ ദ സിറ്റി” പോലെ ഇതും വാഷിങ്ടൺ ടി.സി.യിൽ അധിവസിച്ചിരുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജരെക്കുറിച്ചുള്ള കഥകളുടെ സമാഹാരമാണ്. ഇതിലെ കഥകളിൽ പലതും മുമ്പ് “ദ ന്യൂയോർക്കർ” മാഗസിനിൽ അച്ചടിച്ചുവന്നതായിരുന്നു. “ലോസ്റ്റ് ഇൻ ദ സിറ്റി” എന്ന നോവലിലെ കഥാപാത്രങ്ങളിൽ പലരെക്കുറിച്ചും ഈ നോവലിലും പരാമർശിക്കുന്നു. 

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എഡ്വാർഡ്_പി._ജോൺസ്&oldid=2533540" എന്ന താളിൽനിന്ന് ശേഖരിച്ചത്