ഇ-ബുക്കിനും പ്രമാണങ്ങൾക്കുമായുള്ള ഒരു ഡിജിറ്റൽ ലൈബ്രറിയാണ് എഡോക്ർ. കൂടാതെ ഓൺലൈനിൽ പ്രമാണങ്ങൾ പ്രസിദ്ധീകരിക്കാനും വിപണിയിൽ വിൽക്കാനും സാധിക്കുന്നു. 2007-ൽ മനോജ് റാണവീര[2][3][4] സ്ഥാപിച്ചതും യുകെയിലെ മാഞ്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ കമ്പനി സ്വയം ധനസഹായത്തോടെ ദശലക്ഷക്കണക്കിന് രേഖകളുള്ള ഒരു ഓൺലൈൻ ശേഖരത്തിലേക്ക് വളർന്നു. 2015 മാർച്ചിൽ അക്യുസോഫ്റ്റ് എഡോക്ർ സ്വന്തമാക്കി. [5][6][7][8][9]

edocr
Type of businessസ്വകാര്യം
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
സ്ഥാപിതംമാഞ്ചസ്റ്റർ, യുകെ
ആസ്ഥാനംടമ്പ, ഫ്ലോറിഡ, യുഎസ്
പ്രധാന ആളുകൾജാക്ക് ബെർലിൻ (സിഇഒ),
ജിം ബീൻ (ചീഫ് ഓഫ് സ്റ്റാഫ്)
സേവനങ്ങള്സോഷ്യൽ റീഡിംഗ്, പബ്ലിഷിംഗ് പ്ലാറ്റ്ഫോം
യുആർഎൽedocr.com
അലക്സ റാങ്ക്negative increase 112,001 (June 2016)[1]
നിജസ്ഥിതിസജീവം

ചരിത്രം തിരുത്തുക

പ്രമാണങ്ങൾ സൂക്ഷിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു സൈറ്റായി എഡോക്ർ ആരംഭിച്ചു. ഇത് ഒരോരുത്തർക്കും അവരുടെ ഫയലുകൾ അപ്‌ലോഡുചെയ്യാനും ഓൺലൈനിൽ പ്രസിദ്ധീകരിക്കാനും സൗകര്യമൊരുക്കി. IOS, ആൻഡ്രോയിഡ് പോലുള്ള ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ബിസിനസ്സ് പ്രമാണങ്ങളുടെ ഒരു ഓൺലൈൻ ഡാറ്റാബേസായി ഇതു മാറുകയും ചെയ്തു.

അക്യുസോഫ്റ്റ് ഏറ്റെടുത്തതിനുശേഷം ഉപയോക്താക്കൾക്ക് അവരുടെ പ്രസിദ്ധീകരണങ്ങളിൽ ധനസമ്പാദനത്തിനായി ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് വെബ്സൈറ്റിൽ ചേർത്തു. വിവിധ രേഖകൾ‌, പുസ്‌തകങ്ങൾ‌, ചെറുകഥകൾ‌, അക്കാദമിക് പേപ്പറുകൾ‌, ഗവേഷണ റിപ്പോർ‌ട്ടുകൾ‌, നിയമപരമായ ടെം‌പ്ലേറ്റുകൾ‌, ബിസിനസ്സ് പ്രമാണങ്ങൾ‌ എന്നിവ ഓൺ‌ലൈനായി പ്രസിദ്ധീകരിക്കാനും വിൽ‌ക്കാനും ഇതിലൂടെ അവസരം ലഭിച്ചു. പ്രമാണങ്ങളുടെ പ്രസാധകന് പ്രമാണത്തിന്റെ വിൽ‌പന വില നിർ‌ണ്ണയിക്കാൻ‌ സാധിക്കും. കൂടാതെ അക്യുസോഫ്റ്റ് ഓരോ ഇടപാടിനും 0.30 ഡോളർ നിരക്കും വിൽ‌പന വിലയുടെ 10% നിരക്കും കമ്മീഷനായി ഈടാക്കുന്നു.

സാങ്കേതികവിദ്യ തിരുത്തുക

അധികമായി പ്ലഗിനുകളോ ആക്ടീവ് എക്സ് കണ്ട്രോളുകളൊ ഉപയോഗിക്കാതെ ഒരു ബ്രൗസറിൽ ഓൺലൈനിൽ പ്രമാണങ്ങൾ കാണുന്നതിന് ഒരാളെ പ്രാപ്തമാക്കുന്ന അക്യുസോഫ്റ്റ് പ്രിസം ഡോക് സാങ്കേതികവിദ്യ [10] അടിസ്ഥാനമാക്കി എഡോക്ർ പ്രവർത്തിക്കുന്നു.

ഫയലുകളിൽ രൂപഭേദം വരുത്താതെ തന്നെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ (വിൻഡോസ്, മാക് ഒഎസ്, ലിനക്സ്) പ്രമാണങ്ങൾ കാണാനും പ്രിസ് ഡോക് അനുവദിക്കുന്നു. കൂടാതെ വേഡ് ഡോക്സ്, പവർപോയിന്റ് അവതരണങ്ങൾ, പിഡിഎഫുകൾ, ഓപ്പൺഡോക്യുമെന്റ് ഡോക്യുമെന്റുകൾ, ഓപ്പൺഓഫീസ്.ഓർഗ് എക്സ്എം‌എൽ പ്രമാണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്രമാണങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.

അവലംബം തിരുത്തുക

  1. "edocr.com Site Info". Alexa Internet. Archived from the original on 2018-10-07. Retrieved 2018-10-06.
  2. Ian Anderson. "The Complete Guide to Lead Generation & Content Marketing with @edocr". iag.me.
  3. "Manoj Ranaweera". Crunchbase. April 16, 2015.
  4. David Prior (March 26, 2015). "Accusoft acquires Manchester-based edocr as Manoj Ranaweera exits after eight years". Prolific North. Archived from the original on 2017-03-10. Retrieved 2020-03-18.
  5. Mike Butcher (March 26, 2015). "Accusoft Acquires Document Sharing Platform edocr In All Cash Deal". TechCrunch.
  6. David Prior (March 26, 2015). "Accusoft acquires Manchester-based edocr as Manoj Ranaweera exits after eight years". Prolific North.
  7. "Accusoft Announces the Acquisition of edocr.com". Marketwatch. March 26, 2015. Archived from the original on 2017-03-10. Retrieved 2020-03-18.
  8. Gina Baldassarre (March 26, 2015). "The mergers and acquisitions round up". Startup Daily. Archived from the original on 2020-09-26. Retrieved 2020-03-18.
  9. "Tampa-based Accusoft Announces the Acquisition of edocr.com". icoast. March 26, 2015.
  10. Joyce Wells (March 29, 2016). "Accusoft Launches PrizmDoc v11.0". KMWorld.
"https://ml.wikipedia.org/w/index.php?title=എഡോക്ർ&oldid=3948770" എന്ന താളിൽനിന്ന് ശേഖരിച്ചത്