എഡീ ആഡംസ് (യഥാർത്ഥ പേര്, എഡിത് എലിസബത്ത് എൻകെ,[1] ജീവിതകാലം: ഏപ്രിൽ 16, 1927 - ഒക്ടോബർ 15, 2008)[2] ഒരു അമേരിക്കൻ ഹാസ്യ കലാകാരിയും, നടിയും, ഗായികയും, വ്യവസായിയുമായിരുന്നു. അവർ‌ ഒരു എമ്മി, ടോണി പുരസ്കാര ജേതാവും കൂടിയായിരുന്നു. വേദിയിലും ടെലിവിഷിലും സെക്സി താരങ്ങളുടെ, പ്രത്യകിച്ച് മരിലിൻ മൺറോയുടെ പ്രതിരൂപണം നടത്തുന്നതിൽ ആഡംസ് ഏറെ പ്രശസ്തയായിരുന്നു.[3][4][5] 1962-ലെ കാർ അപകടത്തിൽ മരണമടയുന്നതുവരെ എർണീ കോവാക്സിന്റെ നിരന്തര ടെലിവിഷൻ പങ്കാളിയും പത്നിയുമായിരുന്നു അവർ. കോവാക്സിന്റെ മരണശേഷം, ആഡംസ് എഡീ ആഡംസ് കോസ്മെറ്റിക്സ്, എഡീ ആഡംസ് കട്ട് 'എൻ' കേൾ എന്നിങ്ങനെ രണ്ട് ചമൽക്കാര ബിസിനസുകൾ സ്ഥാപിച്ചിരുന്നു.

എഡീ ആഡംസ്
ആഡംസ് 1958ൽ
ജനനം
എഡതി എലിസബത്ത് എൻകെ

(1927-04-16)ഏപ്രിൽ 16, 1927
മരണംഒക്ടോബർ 15, 2008(2008-10-15) (പ്രായം 81)
മരണ കാരണംന്യുമോണിയ, കാൻസർ
മറ്റ് പേരുകൾEdythe Adams
Edith Adams
Edith Candoli
കലാലയംജൂലിയാർഡ് സ്കൂൾ
കൊളമ്പിയ സർവ്വകലാശാല
ആക്ടേർസ് സ്റ്റുഡിയോ
തൊഴിൽBusinesswomen, singer, actress, comedienne
സജീവ കാലം1951–2004
ജീവിതപങ്കാളി(കൾ)
(m. 1954; died 1962)

Martin Mills
(m. 1964; div. 1971)

(m. 1972; div. 1988)
കുട്ടികൾ2

ആദ്യകാലം

തിരുത്തുക

പെൻസിൽവാനിയയിലെ കിംഗ്സ്റ്റണിൽ[6] ഷെൽഡൺ അലോൺസോ എൻകേയുടേയും പത്നി അഡാ ഡൊറോത്തിയുടേയും (ആഡംസ്) ഏക മകളായി അവർ ജനിച്ചു. ഷെൽഡൺ ആഡംസ് എൻകെ അവരുടെ മൂത്ത സഹോദരനാണ്. ഷേവർടൌൺ, ഗ്രോവ് സിറ്റി, ട്രക്ക്സ്‍വില്ലെ പോലെയുള്ളസമീപ പ്രദേശങ്ങളിൽ കുടുംബം മാറിത്താമസിക്കുകയും ന്യൂയോർക്ക് സിറ്റിയിൽ ഒരു വർഷം ചിലവഴിക്കുകയും പിന്നീട് ന്യൂ ജെഴ്സിയിലെ ടെനാഫ്ലിയിൽ സ്ഥിരതാമസമാക്കുകയും അവിടെ ആഡംസ് തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. അഡാ എൻകെ മകളെ പാട്ടും പിയാനോയും അഭ്യസിപ്പിച്ചിരുന്നതോടൊപ്പം അമ്മയും മകളും ഗ്രോവ് സിറ്റി പ്രിസ്ബിറ്റേറിയൻ പള്ളി ഗായക സംഘത്തിലെ അംഗങ്ങളുമായിരുന്നു.[7] ഒരു തുന്നൽക്കാരിയായിരുന്ന ആഡംസിന്റെ മുത്തശ്ശി, എങ്ങനെയാണ് വസ്ത്രങ്ങൾ തുന്നുന്നതെന്ന് അവളെ പഠിപ്പിച്ചു. ആറാം ക്ളാസിൽ തുടക്കം മുതൽ അവർ തന്റെ വസ്ത്രങ്ങൾ സ്വയം തുന്നിയിരുന്നു. പിൽക്കാലത്ത് ആഡംസ്, ബോൺഹാം, Inc എന്നറിയപ്പെട്ട അവരുടെ സ്വന്തം ഡിസൈനർ വസ്ത്ര നിർമ്മാണശാല ആരംഭിച്ചിരുന്നു.[8] അവർ ജുയിലിയാർഡ് സ്കൂളിൽനിന്നും വായ്പ്പാട്ടിൽ ഒരു ഡിഗ്രി നേടിയ ശേഷം കൊളംബിയ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം നേടി. ന്യൂയോർക്കിലെ ആക്ടേഴ്സ് സ്റ്റുഡിയോയിലും ട്രാഫാഗൻ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിലും അവർ പഠനം നടത്തി.[9] തുടക്കത്തിൽ ഉപജീവനം ഫാഷൻ ഡിസൈനിൽ വേണമോ സംഗീതത്തിൽ വേണമോ എന്ന് ആഡംസിനു തീരുമാനമെടുക്കുവാൻ സാധിച്ചില്ല, അതിനാൽ അവർ ഒരു നാണയമെറിഞ്ഞു ഭാഗ്യപരീക്ഷ നടത്തുകയും അതനുസരിച്ചു ജീവിതം സംഗീതത്തിന്റെ പാതയിലേയ്ക്കു തിരിച്ചുവിടുകയും ചെയ്തു.[10]

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1956 Showdown at Ulcer Gulch cameo
1960 The Apartment Miss Olsen
1961 Lover Come Back Rebel Davis
1963 Call Me Bwana Frederica
Under the Yum Yum Tree Dr. Irene Wilson
It's a Mad, Mad, Mad, Mad World Monica Crump
Love with the Proper Stranger Barbie
1964 The Best Man Mabel Cantwell
1966 Made in Paris Irene Chase
The Oscar Trina Yale
1967 The Honey Pot Merle McGill
1978 Up in Smoke Mrs. Tempest Stoner
1979 Racquet Leslie Sargent
1980 The Happy Hooker Goes Hollywood Rita Beater
1982 Boxoffice Carolyn
2003 Broadway: The Golden Age, by the Legends Who Were There Herself

ടെലിവിഷൻ

തിരുത്തുക
വർഷം ഷോ കഥാപാത്രം കുറിപ്പുകൾ
1951–1952 [11]
1951 Ernie in Kovacsland Herself - Vocalist a summer replacement show[12]
1952 Kovacs On the Corner canceled after 3 months[11]
1952–1956 The Ernie Kovacs Show Herself
1955 Appointment with Adventure
1956 The Guy Lombardo Show
1957 Cinderella Fairy Godmother
1958 The Garry Moore Show[13]
The Gisele MacKenzie Show Herself
The Pat Boone Chevy Showroom Herself
The Dinah Shore Chevy Show Herself[14]
1959-premiere The Art Carney Show[15]
1960 ദ ലൂസി-ഡെസി കോമഡി അവർ‌‍
1960–1961 ടേക് എ ഗുഡ് ലുക്ക് panelist
1961 ദ സ്പൈറൽ സ്റ്റെയർകേസ്[16] Blanche
1963–1964 Here's Edie Herself - Host / Vocalist
1970 ഡോൺ ആഡംസ് സ്പെഷൽ: ഹൂറേ ഫോർ ഹോളിവുഡ് Herself
1972 ഈവിൾ റോയ് സ്ലേഡ് Flossie
1975 കോപ്പ് ഓൺ ദ ബീറ്റ്
1976 ദ പ്രാക്ടീസ് Carlotta episode "Carlotta
1978 സൂപ്പർഡോം Joyce
ദ എഡ്ഡീ കാപ്ര മിസ്റ്ററീസ് Claudia Carroll episode "How Do I Kill Thee?
1979 ദ സീക്കേർസ് Flora Cato
ഫാസ്റ്റ് ഫ്രണ്ട്സ് Connie Burton
കേറ്റ് ലവ്സ് എ മിസ്റ്ററി[17]
1980 മേക്ക് മീ ആൻ ഓഫർ Francine Sherman
പോർട്രേറ്റ് ഓഫ് ആൻ എസ്കോർട്ട്Portrait of an Escort Mrs. Kennedy
എ ക്രൈ ഫോർ ലവ് Tessie
1981 ദ ഹൌണ്ടിംഗ് ഓഫ് ഹാരിംഗ്ടൺ ഹൌസ് Herself
1982 ആസ് ദ വേൾഡ് ടേൺസ്
1983 ഷൂട്ടിംഗ് സ്റ്റാർസ് Hazel
1984 Ernie Kovacs: Between the Laughter Mae West
മർഡർ, ഷീ റോട്ട് Kaye Sheppard
1987 അഡ്വഞ്ചേർസ് ബിയോണ്ട് ബിലീഫ് Flo
1989 ജേക്ക് സ്പാന്നർ, പ്രൈവറ്റ് ഐ Senior Club Member
1993 ടെയിൽസ് ഓഫ് ദ സിറ്റി Ruby Miller miniseries
2004 Great Performances: Rodgers and Hammerstein's 'Cinderella' Fairy Godmother / Herself TV series
  1. Weber, Bruce (October 16, 2008). "Edie Adams, Actress and Singer (and Flirt With a Cigar), Dies at 81". The New York Times. Archived from the original on March 17, 2011. Retrieved October 16, 2008.
  2. Lucy E. Cross. "Edith Adams". Masterworks Broadway. Retrieved October 20, 2013.
  3. Thomas, Bob (February 15, 1960). "Edie Adams Explains Why She Does Satire Acting". Reading Eagle. Retrieved November 7, 2010.
  4. Toomey, Elizabeth (August 22, 1956). "Dogpatch Queen Is Edith Adams". Schenectady Gazette. Retrieved November 7, 2010.
  5. Wilson, Earl (March 13, 1956). "TV Lipstick Model Gets the Kiss-Off". The Milwaukee Journal.
  6. Weber, Bruce (October 16, 2008). "Edie Adams, Actress and Singer (and Flirt With a Cigar), Dies at 81". The New York Times. Archived from the original on March 17, 2011. Retrieved October 16, 2008.
  7. Apone, Carl (July 9, 1967). "Daisy Mae From Grove City, PA". The Pittsburgh Press. Retrieved October 27, 2010.
  8. Crane, Leila (September 2, 1983). "Edie Gets Recharge From Her Audience". The Hour. Retrieved November 12, 2010.
  9. Apone, Carl (July 9, 1967). "Daisy Mae From Grove City, PA". The Pittsburgh Press. Retrieved October 27, 2010.
  10. "Edie Tossed Coin To Decide Career". The Sumter Daily Item. February 6, 1970. Retrieved November 7, 2010.
  11. 11.0 11.1 "Kovacs in Philly". Broadcast Pioneers of Philadelphia. Retrieved August 18, 2010.
  12. "Ernie in Kovacsland". Internet Movie Database. Retrieved November 8, 2010.
  13. "Eddie's Back And Full Of Guest Stars". The News and Courier. November 11, 1958. Retrieved November 7, 2010.[പ്രവർത്തിക്കാത്ത കണ്ണി]
  14. Humphrey, Hal (July 20, 1958). "Edie Adams:Songs Before Laughter". The Pittsburgh Press. Retrieved November 7, 2010.
  15. "Edie Adams, Miss Umeki Join Guests". The Modesto Bee. September 18, 1959.
  16. "Edie Adams Gets Role". The Montreal Gazette. September 30, 1961. Retrieved November 7, 2010.
  17. "Edie Adams". erniekovacs.info. Archived from the original on March 23, 2010. Retrieved July 12, 2010.
"https://ml.wikipedia.org/w/index.php?title=എഡീ_ആഡംസ്&oldid=3658938" എന്ന താളിൽനിന്ന് ശേഖരിച്ചത്