എടുല ബ്രോതുവോ
ത്യാഗരാജസ്വാമികൾ ചക്രവാകം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എടുല ബ്രോതുവോ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | എടുല ബ്രോതുവോ തെലിയ ഏകാന്ത രാമയ്യ |
എന്റെ സ്വന്തമായ രാമാ എനിക്കറിയില്ല അങ്ങെന്നെ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് |
അനുപല്ലവി | കട കട നാ ചരിതമു കർണ്ണ കഠോരമയ്യ |
പക്ഷേ! ഈശ്വരാ എന്റെ കഥകളൊന്നും കേൾക്കാൻ ഇമ്പമുള്ളതല്ലല്ലോ |
ചരണം 1 | പട്ടി ഗൊഡ്ഡു രീതി ഭക്ഷിഞ്ചി തിരിഗിതി പുട്ടു ലോഭുലനു പൊട്ടകൈ പൊഗഡിതി ദുഷ്ടുലതോ കൂഡി ദുഷ്കൃത്യമുല സല്പി രട്ടു ജേസിന ത്യാഗരാജുനി ദയതോ |
അലഞ്ഞു നടക്കുന്ന ഒരു ജീവി കിട്ടുന്നതെല്ലാം തിന്നുന്നതുപോലെ ഞാൻ വയറുനിറയ്ക്കാനായി എന്തിനേയും പ്രശംസിച്ചു, ഓ! എനിക്കറിയില്ല ദുഷ്ടരോടൊപ്പം ചേർന്ന് ദുഷ്പ്രവൃത്തികൾ ചെയ്ത് പരിഹാസ്യനായ ത്യാഗരാജനെ അങ്ങ് ദയയോടെ സംരക്ഷിക്കുമോ എന്ന് |