ഒരു എൻജിൻ കൺട്രോൾ യൂണിറ്റ് (ഇ.സി.യു), എഞ്ചിൻ കണ്ട്രോൾ മോഡ്യൂൾ (ഇ.സി.എം) എന്നും അറിയപ്പെടുന്നു, ഒരു ഇന്റഗ്രേറ്റഡ് കൺട്രോൾ യൂണിറ്റ്, കൃത്യമായ എൻജിൻ പ്രകടനം ഉറപ്പാക്കുന്നതിനായി ഒരു ആന്തരിക ദഹന യന്ത്രത്തിനെ നിയന്ത്രിക്കുന്ന സംവിധാനമാണിത്. എൻജിൻ ബേയുടെ ഉള്ളിൽ നിരവധി സെൻസറുകളിൽ നിന്ന് മൂല്യങ്ങൾ വായിച്ചുകൊണ്ട്, വിവിധ ബഹുനില മാനേജ്മെന്റ് മാപ്പുകൾ (ലുക്ക്അപ്പ് ടേബിളുകൾ എന്നു വിളിക്കുന്നു) ഉപയോഗിച്ച് ഡാറ്റ വ്യാഖ്യാനിക്കുന്നതിലൂടെ എഞ്ചിൻ ആക്ചുവേറ്റർ ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. ഇ.സി.യു കൾക്ക് മുമ്പ്, വായു-ഇന്ധന മിശ്രിതം, ഇഗ്നിഷൻ ടൈമിങ്, നിഷ്ക്രിയ വേഗത തുടങ്ങിയവ യാന്ത്രികമായി മെക്കാനിക്കൽ, നിമാറ്റിക് മാർഗങ്ങൾ വഴിയാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്.

1996 'ഷെവർലെ ബെറെറ്റ'യിൽ നിന്നുള്ള ഒരു ഇസിയു.

ഇ.സി.യു വിന് ഇന്ധന ലൈനുകളിൽ നിയന്ത്രണം ഉണ്ടെങ്കിൽ അതിനെ ഇലക്ട്രോണിക് എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം (ഇ.ഇ.എം.എസ്) എന്ന് വിളിക്കുന്നു. എഞ്ചിൻ ഇന്ധന വിതരണത്തെ നിയന്ത്രിക്കുന്നതിന് 'ഫ്യുവൽ ഇഞ്ചക്ഷൻ' സംവിധാനം പ്രധാന പങ്ക് വഹിക്കുന്നു.ഇ.ഇ.എം.എസ്- ന്റെ മുഴുവൻ സംവിധാനവും നിയന്ത്രിക്കുന്നത് സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും സഞ്ചയമാണ്.