വിവിധ എഞ്ചിനുകളുടെ ആന്തരികഭാഗങ്ങൾക്ക് വഴുവഴുപ്പ് നൽകാനായി ഉപയോഗിക്കുന്ന എണ്ണയാണ് എഞ്ചിൻ ഓയിൽ അഥവാ മോട്ടോർ ഓയിൽ. ചലിക്കുന്ന ഭാഗങ്ങൾക്ക് വഴുവഴുപ്പു നൽകുകയാണ് പ്രധാന ധർമ്മമെങ്കിലും , ഈ ഭാഗങ്ങൾ വൃത്തിയാക്കുക, തുരുമ്പുപിടിക്കൽ തടയുക , ചലിക്കുന്ന ഭാഗങ്ങളിൽ നിന്ന് താപം നീക്കം ചെയ്ത് എഞ്ചിൻ തണുപ്പിക്കുക എന്നീ ധർമ്മങ്ങളും എഞ്ചിൻ ഓയിൽ നിർവഹിക്കുന്നു.[1]

എഞ്ചിൻ ഓയിൽ

പ്രധാന ധർമം

തിരുത്തുക

വാഹനങ്ങളിലെ എഞ്ചിനിലെ ക്രാങ്കിന്റെ ചലനം, ഗിയർബോക്സിന്റെ പ്രവർത്തനം, വാൽവിന്റെ ചലനം എന്നിവയിലൂടെ ഉണ്ടാകുന്ന ലോഹതേയ്മാനം കുറയ്ക്കുക എന്നതാണ് എഞ്ചിൻ ഓയിലിന്റെ പ്രധാനധർമം.

പലതരത്തിലുള്ള എഞ്ചിൻ ഓയിലുകളുണ്ട്. വലിയ വാഹനങ്ങളിൽ ഗീയർബോക്സ്, സ്റ്റീറിങ്, ബ്രേക്ക് എന്നിവയ്ക്ക് പ്രത്യേകം ഓയിലുകലാണ് വരിക .സ്റ്റീരിങ്ങ്,ബ്രേക്ക് ഇവയിൽ ഉപയോഗിക്കുന്ന ഒയിലുകളെ ഫ്ലൂട് എന്നാണ് പറയുക .ക്ലച് പൊതുവെ ട്രയി ആകരാന് പതിവ് .എന്നാൽ ഇരുചക്ര വാഹനങ്ങളിൽ ക്ലച് ,ഗിയർബോക്സ് എല്ലാമുൾപ്പെട്ടതാണ് എഞ്ചിൻ ആകയാൽ ഇവയുടെയെല്ലാം തേയ്മാനപരിഹരത്തിന് എഞ്ചിൻ ഓയിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ

ഗ്രേഡുകൾ മനസ്സിലാക്കൽ / തരംതിരിക്കൽ

തിരുത്തുക

എഞ്ചിൻ ഒയിലുകളിൽ ധാരാളം ഗ്രേഡുകൾ എഴുതിയിരിക്കുന്മത് നിന്കൾക്ക് കാണാൻ കഴിയും,എന്നാൽ അവ മനസ്സിലാക്കാൻ എളുപ്പമാണ് . ഉദാ : SAE 20W 40,10 W 30 എന്നിവ .എന്നാൽ ഇവയെ കുറിച്ചൊന്നും വ്യക്തമായ ധാരണ ഉപഭാക്താവിനു ഇല്ലാത്തതിനാൽ വന്ചിക്കപെടാരാന് പതിവ് .പ്രത്യേകിച്ച് മാർകെറ്റ് ഷെയറിൽ മുന്പിൽനിൽക്കുന്ന കമ്പനികൾ പോലും ഇത്തരം ഗുണമേന്മ പാലിക്കാറില്ല.API അഥവാ അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്തരം ഗ്രെടുകല്ക് അംഗീകാരം കൊടുകുകയോ ജന്മം നല്കാരോ പതിവ് .API S ഇൽ തുടങ്ങുന്ന ഗ്രേഡുകൾ പെട്രോൾ എന്ജിനുകൾക്കും API C ഇൽ തുടങ്ങുന്നവ ഡീസൽ എന്ജിനുകൽക്കുമാണ് ഉപയോഗിക്കാൻ നിഷ്കർശിചിട്ടുള്ളത് .ഇവ രണ്ടും പരസ്പരം മാറി ഉപയോഗിക്കുകയോ ,മാറി മാറി ഉപയോഗിക്കണോ പാടില്ല

API ഗ്രേഡ് ചരിത്രം

തിരുത്തുക
  • API SA  : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
  • API SB : മണ്മറഞ്ഞു പോയതും പണ്ട് ഉപയോഗിച്ചിരുന്നതുമായ ഗ്രേഡ്
  • API SC : 1967 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദ്ദേശിച്ചത് .
  • API SD : 1971 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദ്ദേശിച്ചത് .
  • API SE  : 1979 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദ്ദേശിച്ചത് .
  • API SF  : 1988 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദ്ദേശിച്ചത് .
  • API SG  : 1993 കളിലും അതിനു മുൻപുള്ള എന്ജിനുകൽക്കുമായി നിർദ്ദേശിച്ചത്
  • API SH : 1996 കളിലും അതിനുശേഷവുമുള്ള എന്ജിനുകൾകായി നിർധെഷിചിട്ടുള്ളത് ,എന്നാൽ ഇതിന്റെ സേവനവും API പൂർണമായും നിർത്തി .API SH ഗ്രേഡ്,ഇന്നത്തെ കാലത്ത് ഓയിൽ കമ്പനികൾ അങ്ങനെ ഉപയോഗിച്ചുകാനുന്നില്ല
  • API SJ : 1996 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദ്ദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു.
  • API SL : 1998 കളിലും അതിനു മുൻപും ഉള്ള എന്ജിനുകൾക്കായി നിർദ്ദേശിച്ചത് .ഈ ഗ്രേഡിന്റെ സേവനം API നിര്തിയിട്ടില്ലെങ്കിലും താമസിയാതെ അവസാനിപ്പിക്കാൻ ഇടയുണ്ട് .ഈ ഗ്രേഡും ഇന്നത്തെ കമ്പനികൾ ഉപയോഗിച്ചുകാണുന്നു .ഇത്തരം ഒയിലുകൾ ആധുനിക എന്ജിനുകൽക്കല്ലെങ്കിലും ഉപയോഗിച്ചും,നിർമിച്ചും കാണുന്നു
  • API SM : ഗ്രേഡ് ഒയിലുകൾ ആണ് ആധുനിക എന്ജിനുകൾക്കായി 2004 നിർണയിച്ചിട്ടുള്ളത് .എന്നാൽ ഇത്തരം ഗ്രേഡുകൾ ഇറക്കുന്നതിനു API യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം,ആയതിനാൽ പല കമ്പനികളും ഈ ഗ്രേഡ് ഒയ്ലുകൾ നിർമ്മിക്കാനും വിപനിയിലെതിക്കാനും വിമുഖത കാട്ടുന്നു .
  • API SN  : ഗ്രേഡ് ഒയിലുകൾ ആണ് ആധുനിക എന്ജിനുകൾക്കായി 2010ഇൽ നിർണയിച്ചിട്ടുള്ളത് .എന്നാൽ ഇത്തരം ഗ്രേഡുകൾ ഇറക്കുന്നതിനു API യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം,ആയതിനാൽ ഇത് വരെയും ഒരു കമ്പനികളും ഈ ഗ്രേഡ് ഓയിൽ ഇറക്കിയിട്ടില്ല .ചുരുക്കം ചില ഓയിൽ കമ്പനികൾ API SN ഗ്രേഡ് ഓയിൽ ഇറക്കുമതി ചെയ്തു ഇന്ത്യയിൽ വിൽക്കുന്നു ഉദാ :ഷെൽ, മോബിൽ 1, ടെക്സോലുബ്, വാൾവോലിൻ, എന്നിവയാണത്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. Klamman, Dieter, Lubricants and Related Products, Verlag Chemie, 1984, ISBN 0-89573-177-0
"https://ml.wikipedia.org/w/index.php?title=എഞ്ചിൻ_ഓയിൽ&oldid=3626075" എന്ന താളിൽനിന്ന് ശേഖരിച്ചത്