1996 മുതൽ 2018 വരെ ബാംഗ്ലൂർ സൗത്തിൽ നിന്നും ലോക്സഭാംഗമായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായിരുന്നു എച്ച്.അനന്ത്കുമാർ.(1959-2018)[1] ആറു തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]

എച്ച്.അനന്ത്കുമാർ
കേന്ദ്ര, പാർലമെൻ്ററി-കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2016-2018
മുൻഗാമിഎം.വെങ്കയ്യാ നായിഡു
പിൻഗാമിനരേന്ദ്രസിംഗ് തോമർ
കേന്ദ്ര, രാസവസ്തു, രാസവള വകുപ്പ് മന്ത്രി
ഓഫീസിൽ
2014-2018
മുൻഗാമിശ്രീകാന്ത് കുമാർ ജെന
പിൻഗാമിസദാനന്ദ ഗൗഡ
ലോക്സഭാംഗം
ഓഫീസിൽ
2014, 2009, 2004, 1999, 1998, 1996
മുൻഗാമികെ.വെങ്കിടഗിരി ഗൗഡ
പിൻഗാമിതേജസ്വി സൂര്യ
മണ്ഡലംബാംഗ്ലൂർ സൗത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം1959 ജൂലൈ 22
ബാംഗ്ലൂർ, കർണാടക
മരണംനവംബർ 12, 2018(2018-11-12) (പ്രായം 59)
ബാംഗൂർ, കർണാടക
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിതേജസ്വിനി
കുട്ടികൾഐശ്വര്യ, വിജേത
As of 19 ഡിസംബർ, 2022
ഉറവിടം: പതിനാറാം ലോക്സഭ

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ ബാംഗ്ലൂരിൽ ഹെഗനഹള്ളി നാരായണ ശാസ്ത്രിയുടേയും ഗിരിജയുടെയും മകനായി 1959 ജൂലൈ 22ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൂബ്ലിയിലുള്ള കെ.എസ്. ആർട്ട്സ് കോളേജ്, ജെ.എസ്.എസ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും നിയമ ബിരുദവും നേടി. (ബി.എ.എൽ.എൽ.ബി)

രാഷ്ട്രീയ ജീവിതം

തിരുത്തുക

1973-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) ചേർന്നു. കോളേജിൽ പഠിക്കുമ്പോൾ സംഘത്തിൻ്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ സംഘാടകനായാണ് തുടക്കം. സംഘടനയുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായി ബി.ജെ.പിയിൽ ചേർന്ന അനന്ത്കുമാർ ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

1996-ൽ ആദ്യമായി ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു. 1999-2004 കാലയളവിലെ വാജ്പേയിയുടേയും, 2014-2019-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലും കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[6]

പ്രധാന പദവികളിൽ

  • 1982-1985 : സംസ്ഥാന സെക്രട്ടറി, എ.ബി.വി.പി
  • 1985-1987 : ദേശീയ സെക്രട്ടറി, എ.ബി.വി.പി
  • 1987-1988 : ബി.ജെ.പി, സംസ്ഥാന സെക്രട്ടറി
  • 1988-1995 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1995-1998 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
  • 1996 : ലോക്സഭാംഗം, (1) ബാംഗ്ലൂർ സൗത്ത്
  • 1998 : 1996 : ലോക്സഭാംഗം, (2) ബാംഗ്ലൂർ സൗത്ത്
  • 1998-1999 : കേന്ദ്ര, വ്യേമയാന മന്ത്രി
  • 1999 : കേന്ദ്ര, ടൂറിസം വകുപ്പ് മന്ത്രി
  • 1999 : ലോക്സഭാംഗം, (3) ബാംഗ്ലൂർ സൗത്ത്
  • 1999-2000 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2000-2001 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2001-2003 : കേന്ദ്ര, നഗരവികസന, ദാരിദ്യ-നിർമ്മാർജന വകുപ്പ് മന്ത്രി
  • 2001-2003 : കേന്ദ്ര, ഗ്രാമവികസന വകുപ്പ് മന്ത്രി
  • 2003-2004 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻറ്, കർണാടക
  • 2004 : ലോക്സഭാംഗം, (4) ബാംഗ്ലൂർ സൗത്ത്
  • 2004-2014 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
  • 2004-2014 : ബി.ജെ.പി, പാർലമെൻ്ററി ബോർഡംഗം, സെക്രട്ടറി, സെൻട്രൽ ഇലക്ഷൻ കമ്മറ്റി
  • 2009 : ലോക്സഭാംഗം, (5) ബാംഗ്ലൂർ സൗത്ത്
  • 2014 : ലോക്സഭാംഗം, (6) ബാംഗ്ലൂർ സൗത്ത്
  • 2014-2018 : കേന്ദ്ര, രാസവസ്തു, രാസവള വകുപ്പ് മന്ത്രി
  • 2016-2018 : കേന്ദ്ര, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി

അസുഖ ബാധിതനായി ചികിത്സയിലിരിക്കെ 2018 നവംബർ 12ന് അന്തരിച്ചു.[7]

പുറം കണ്ണികൾ

തിരുത്തുക
  1. "അനന്തം, അഡ്വാനിപക്ഷം; ആറു തവണയും കൈവിടാത്ത ബെംഗളൂരു സൗത്ത് | Ananth Kumar Passes Away | Manorama News" https://www.manoramaonline.com/news/latest-news/2018/11/12/hn-ananth-kumar-advani-favourite-leader-bengaluru-south-mp.amp.html
  2. "Ananth Kumar death: Union minister Ananth Kumar passes away at 59 in Bangalore | India News - Times of India" https://m.timesofindia.com/india/union-minister-ananth-kumar-passes-away/articleshow/66583172.cms
  3. "Ananth Kumar, Union minister and BJP leader, passes away | India News,The Indian Express" https://indianexpress.com/article/india/union-minister-bjp-ananth-kumar-dies-5441738/lite/
  4. "കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത് കുമാറിന് വിട | Ananth Kumar passes away | Manorama Online" https://www.manoramaonline.com/news/india/2018/11/12/minister-ananth-kumar-passes-away.html
  5. " ഓർമകളിൽ അനന്ത് കുമാർ | Union Minister Ananth Kumar Passed Away | Manorama News" https://www.manoramaonline.com/news/latest-news/2018/11/12/ananth-kumar-a-person-known-for-political-adroitness.html
  6. "കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു | Union minister Anath Kumar passes away | Manorama News" https://www.manoramaonline.com/news/latest-news/2018/11/12/union-minister-anath-kumar-passes-away.html
  7. "അനന്ത് കുമാർ: നഷ്ടമാകുന്ന നുറുങ്ങുകൾ | Ananth Kumar memoir | Manorama online" https://www.manoramaonline.com/news/editorial/2018/11/12/lp-deseeyam.html
"https://ml.wikipedia.org/w/index.php?title=എച്ച്._അനന്ത്കുമാർ&oldid=3829452" എന്ന താളിൽനിന്ന് ശേഖരിച്ചത്