കാഠിന്യമുള്ള ശാരീരികാധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകളിൽ താൽകാലികമായി ആർത്തവം നിലയ്ക്കുന്നതിനെ എക്സർസൈസ് അമെനോറിയ എന്ന് വിളിക്കുന്നു. ഇംഗ്ലീഷ്: Exercise amenorrhoea ന്യൂറോ എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനത്തെ വ്യായാമം ബാധിക്കുന്നതു മൂലമാണിതുണ്ടാവുന്നത്. ഇത് വ്യായമം നിലയ്ക്കുമ്പോൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നു. [1] സ്ത്രീ അത്ലറ്റുകളിൽ ഇത് കണ്ടുവരുന്നു,

എക്സർസൈസ് അമെനോറിയ
സ്പെഷ്യാലിറ്റിGynecology

5-25% അത്ലറ്റുകളിലും 1.8% സാധാരണക്കാരിലും ഇത് കണ്ടുവരുന്നു. മാരത്തോൺ ഓട്ടക്കാരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. ഭാരം കുറഞ്ഞതും യൗവ്വന പ്രായത്തിലുമുള്ള അത്ലറ്റുകൾക്കാണ് കൂടുതൽ കണ്ടുവരുന്നത്.[2] ബലേ നർത്തകികൾ, സൈക്കിളോട്ടക്കാർ, നിന്തൽ താരങ്ങൾ തുടങ്ങിയവർക്കും കണ്ടുവരുന്നു. [1]

ഗോഗവ്യാപനം

തിരുത്തുക

ഗൊണാഡോട്രോപ്പിൻ റിലീസിങ്ങ് ഹോർമോണിന്റെ ഉത്പാദനം നിലയ്ക്കുന്നതാണ് ഇതിനു കാരണം. ഇതിന്റെ ഉത്പാദനം ആവൃത്തിയിലാണ് ഉണ്ടാകുന്നത്. ഒരോ 60-90 മിനിറ്റിലും ഇതിന്റെ ഉത്പാദനം നടക്കുന്നു. ഇത് എക്സർസൈസ് അമെനോറിയയിൽ ഉണ്ടാകുന്നില്ല. ഗൊണാഡോട്രോപ്പിൻ ഹോർമോനിന്റെ പ്രവർത്തനം ലൂട്ടനൈസിങ് ഹോർമോൺ, ഫോള്ളിക്കിൾ സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ എന്നിവയുടെ ഉത്പാദനത്തെ സഹായിക്കുക എന്നതാണ്. എക്സർസൈസ് അമെനോറിയയിൽ എൽ.എച്ച്. എഫ്.എസ്. എച്ച്. എന്നിവയുടെ ഉത്പാദനം ചെറിയ അളവിൽ മാത്രമേ നടക്കുന്നുള്ളൂ. ഇതുകൊണ്ടാണ് ആർത്തവം നിലയ്ക്കുന്നത്. [1][3]

നിർധാരണം

തിരുത്തുക

മറ്റുകാരണങ്ങളെ ഒഴിവാക്കി നോക്കിയാണ് രോഗം കണ്ടുപിടിക്കുന്നത്. വളരെ ചെറുപ്പത്തിളേ വ്യായാമം ചെയ്യുന്ന പെൺകുട്ടികളിൽ പ്രാഥമിക അമെനോറിയ കണ്ടുവരുന്നുണ്ട്. എക്സർസൈസ് അമെനോറിയയുടെതു പോലെ വരാവുന്ന അവസ്ഥകൾ പുരുഷ ഹോർമോണിന്റെ ആധിക്യം, പീനഗ്രന്ഥിയുടെ മുഴകൾ, കടുത്ത പോഷക അഭാവം എന്നിവയാണ്>

ചികിത്സ

തിരുത്തുക

പോഷക സമൃദ്ധമായ ഭക്ഷണരീതി മൂലം എക്സർസൈസ് അമെനോറിയ തടയാൻ സാധിക്കും. കൂടുതൽ കാലോറിക മൂല്യമുള്ള ഭക്ഷണമാണ് വേണ്ടത്. വ്യായാമം 12 മണിക്കൂർ നേരത്തേക്ക് കുറക്കുകയോ നിർത്തുകയോ വേണ്ടിവന്നെക്കാം. മിക്കവാറും 6 മാസമെങ്കിലും വേണ്ടിവരും പൂർവ്വസ്ഥിതിയിലാവാൻ. [1]

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 Warren, Michelle P. (1 June 1999). "Health Issues for Women Athletes: Exercise- Induced Amenorrhea1". The Journal of Clinical Endocrinology & Metabolism (in ഇംഗ്ലീഷ്). 84 (6): 1892–1896. doi:10.1210/jcem.84.6.5806. ISSN 0021-972X. PMID 10372682.
  2. Warren, M P (1 December 1992). "Clinical review 40: Amenorrhea in endurance runners". The Journal of Clinical Endocrinology & Metabolism (in ഇംഗ്ലീഷ്). 75 (6): 1393–1397. doi:10.1210/jcem.75.6.1464637. ISSN 0021-972X. PMID 1464637.
  3. Loucks, AB; Horvath, SM (1985). "Athletic amenorrhea: a review". Medicine & Science in Sports & Exercise (in ഇംഗ്ലീഷ്). 17 (1): 56–72. doi:10.1249/00005768-198502000-00010. ISSN 0195-9131. PMID 3920472.
"https://ml.wikipedia.org/w/index.php?title=എക്സർസൈസ്_അമെനോറിയ&oldid=3835968" എന്ന താളിൽനിന്ന് ശേഖരിച്ചത്