എക്സൺ വാൽഡെസ് എണ്ണച്ചോർച്ച
1989 മാർച്ച് 24 ന് യു.എസ് അലാസ്കയിലെ ഗൾഫ് ഓഫ് അലാസ്കയിലെ ഒരു പ്രവേശന കവാടമായ പ്രിൻസ് വില്യം സൗണ്ടിൽ സംഭവിച്ച വലിയ എണ്ണ ചോർച്ച യാണ് എക്സൺ വാൽഡെസ് ഓയിൽ ചോർച്ച. എക്സൺ കോർപ്പറേഷന്റെ എക്സൺ വാൽഡസ് എന്ന് പേരുള്ള ഒരു ഓയിൽ ടാങ്കർ കപ്പൽ അലാസ്കയിലെ വാൽഡെസിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ അപകടപ്പെട്ടതാണ് ചരിത്രത്തിലെ തന്നെ വലിയ എണ്ണച്ചോർച്ചയിലൊന്നായ ഈ സംഭവത്തിന്റെ കാരണം.
ഏകദേശം 11,000,000 ഗാലൻ (41,640 കിലോലിറ്റർ) ക്രൂഡ് ഓയിൽ ടാങ്കറിൽ നിന്നും സമുദ്രത്തിൽ പരന്നു. കോടിയാക് ദ്വീപിനും അലാസ്ക ഉപദ്വീപിനും ഇടയിലുള്ള ഷെലിക്കോഫ് കടലിടുക്കിന്റെ തെക്കേ അറ്റത്ത്, ഈ ചോർച്ച ഒടുവിൽ 1,300 മൈൽ (2,092 കിലോമീറ്റർ) തീരത്തെയും സമീപപ്രദേശങ്ങളേയും മലിനമാക്കി.