ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പ്രൊജക്ടുകളും ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും അടങ്ങിയ ഒരു ഫ്രെയിംവർക്ക് ആണു എക്സ്പ് ഐയ്സ് (ExpEYES, Experiments for Young Engineers and Scientists) .ഡൽഹി ആസ്ഥാനമായ് പ്രവർത്തിക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി ആക്സിലെറേറ്റർ സെന്ററിന്റെ(IUAC) ഫീനിക്സ് എന്ന സംരംഭത്തിന്റെ ഭാഗമായാണു എക്സ്പ് ഐയ്സ് നിർമ്മിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി കുറഞ്ഞ വിലയ്ക്ക് പരീക്ഷണശാല ഉപകരണങ്ങൾ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2005 ൽ തുടങ്ങിയ പദ്ധതി ആണു ഫീനിക്സ്(PHOENIX ,Physics with Home-made Equipment and Innovative Experiments). എക്സ്പ് ഐയ്സ് എന്ന ഉപകരണത്തെ കംമ്പ്യൂട്ടറുമായ് ഒരു യു.എസ്.ബി വഴി ബന്ധിപ്പിച്ചാണു ഉപയോഗിക്കേണ്ടത്. സിഗ്നൽ ജെനറേറ്ററും ഓസിലോസ്കോപ്പും എക്സ്പ് ഐയ്സിന്റെ മൂല ക്രമീകരണങ്ങളിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്റർ യൂണിവേഴ്സിറ്റി ആക്സിലെറേറ്റർ സെന്ററിലെ ശാസ്ത്രജ്ഞരായ ബി.പി.അജിത് കുമാർ ,വി.വി.വി സത്യനാരായണ വിവര സാങ്കേതിക വിദഗ്ദ്ധനായ സി.ഇ.പ്രമോദ് ഫിസിക്സ് അധ്യാപകനായ ജോർജ് കസ്നാദർ തുടങ്ങിയവരാണു എക്സ്പ് ഐയ്സിന്റെ സൃഷ്ടിക്ക് പിറകിൽ.എക്സ്പ് ഐയ്സ് ജൂനിയർ എന്ന പേരിലാണു ഈ ഉപകരണം വിപണിയിൽ ലഭ്യമാവുന്നത്.

ഹാർഡ്‌വെയർ

തിരുത്തുക

സ്വതന്ത്ര ഹാർഡ്‌വെയർ നിയമങ്ങൾ അനുസരിക്കുന്ന ഉപകരണം ആണു എക്സ്പ് ഐയ്സ്.മൈക്രോകൺട്രോളർഅടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ആണു എക്സ്പ് ഐയ്സിന്റെ പ്രധാനഭാഗം. വോൾട്ടേജ് സമയം തുടങ്ങിയവ അളക്കുന്നതും ലഭിച്ച വിവരങ്ങൾ തിരിച് കംമ്പ്യൂട്ടറിലേക്ക് അയക്കുന്നതും മൈക്രോകൺട്രോളർ ആണു.ഇങ്ങനെ ലഭിച്ച വിവരങ്ങൾ പൈത്തൺ കോഡ് ഉപയോഗിച്ച് വിശകലനം ചെയ്യുകയും സ്ക്രീനിൽ തെളിയിക്കുകയും ചെയ്യുന്നു.ഒരു യു.എസ്.ബി ഉപയോഗിച്ചാണു എക്സ്പ് ഐയ്സ് കംമ്പ്യൂട്ടറുമായ് ബന്ധിപ്പിക്കുന്നത്.എക്സ്പ് ഐയ്സ് പ്രവർത്തിക്കനാവശ്യമായ വൈദ്യുതി ലഭ്യമാവുന്നത് ഈ യു.എസ്.ബി വഴിയാണു. ഈ ഉപകരണത്തിൽ വിവിധങ്ങളായ ഇൻപുട്ട് ടെർമിനലുകൾ ഉണ്ട്.ഈ ടെർമിനലുകളിലൂടെയുള്ള വോൾട്ടത നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ ഉപകരണത്തിനു കഴിയും.താപനില ശബ്ദം തുടങ്ങിയ രാശികൾ അളക്കാൻ അവയെ ആദ്യം ഇലക്ട്രിക് സിഗ്നലുകൾ ആക്കേണ്ടതുണ്ട്.

സ്വതന്ത്ര ലൈസൻസ് ആയത് കൊണ്ട് തന്നെ ഹാർഡ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നതിനും മാറ്റിയ പതിപ്പ് പ്രചരിപ്പിക്കുന്നതിനും നിയമതടസ്സങ്ങൾ ഒന്നുമില്ല.

 
എക്സ്പ് ഐയ്സ് ബ്ലോക്ക് ഡയഗ്രം

സോഫ്‌റ്റ്‌വെയർ

തിരുത്തുക

എക്സ്പ് ഐയ്സിന്റെ സോഫ്‌റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത് പൈത്തൺ കംമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ചാണു.സ്വതന്ത്ര സോഫ്‌റ്റ്‌വെയർ നയങ്ങൾ അനുസരിക്കുന്നതിനാൽ ആർക്കു വേണമെങ്കിലും സോഫ്‌റ്റ്‌വെയറിന്റെ മൂലരൂപം പരിഷ്കരിക്കാവുന്നതാണു. പൈത്തൺ ഇന്റെർപ്രെട്ടറിന്റെ 2.7 മുതലുള്ള വെർഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏത് കംമ്പ്യൂട്ടറിലും എക്സ്പ് ഐയ്സ് ഉപയോഗിക്കാവുന്നതാണ് .കൂടാതെ ഗ്നു/ലിനക്സ് പതിപ്പുകളായ ഡെബിയൻ ഉബുണ്ടു(വെർഷൻ 13.04 നു ശേഷം ഉള്ളത്.)എന്നിവയിൽ എക്സ്പ് ഐയ്സ് പ്രവർത്തിക്കാനാവിശ്യമായ സോഫ്‌റ്റ്‌വെയർ മൂല ക്രമീകരണങ്ങളിൽ തന്നെ ഉൾകൊള്ളിച്ചിരിക്കുന്നു.കംമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാതെ ഒരു തത്സമയ സി.ഡി ഉപയോഗിച്ചും എക്സ്പ് ഐയ്സ് പ്രവർത്തിപ്പിക്കാവുന്നതാണു.

അവലംബങ്ങൾ

തിരുത്തുക

http://expeyes.in/

https://expeyes.wordpress.com/articles-about-expeyes-from-the-web/experimental-physics-with-phoenix-and-python/

http://www.iuac.res.in/~elab/expeyes/Documents/eyesj-a4.pdf Archived 2016-03-28 at the Wayback Machine.

http://scipy.in/2012/static/slides/expeyes.pdf

http://www.raspberry-pi-geek.com/Archive/2014/07/Trying-out-the-ExpEYES-science-and-experimentation-kit

"https://ml.wikipedia.org/w/index.php?title=എക്സ്പ്_ഐയ്സ്&oldid=3626039" എന്ന താളിൽനിന്ന് ശേഖരിച്ചത്