ലെൻസുകൾ മാറ്റി ഉപയോഗിക്കാവുന്ന തരത്തിലുള്ള ക്യാമറകളിൽ, പ്രധാന ലെൻസിന്റെ മാഗ്നിഫിക്കേഷൻ വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ട്യൂബ് പോലെയുള്ള ഘടകമാണ് എക്സ്ടെൻഷൻ ട്യൂബ് എന്ന് അറിയപ്പെടുന്നത്. ഇവ എക്സ്ടെൻഷൻ റിംഗ് എന്നും അറിയപ്പെടുന്നുണ്ട്. മാക്രോ ഫോട്ടോഗ്രഫിയിൽ ഇത് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്.[1]

എക്സ്ടെൻഷൻ ട്യൂബുകൾ. പേന ഉള്ളിലൂടെ കടത്തിയിരിക്കുന്നത് ലെൻസുകൾ ഒന്നും ഉള്ളിൽ ഇല്ല എന്ന് കാണിക്കാനാണ്

നിർമ്മാണം

തിരുത്തുക

ഈ ട്യൂബിൽ ഒപ്റ്റിക്കൽ ഘടകങ്ങൾ ഒന്നും തന്നെയില്ല. ലെൻസ് ഇമേജ് പ്ലെയിനിൽ നിന്ന് കൂടുതൽ ദൂരേക്ക് നീക്കുക എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം. ലെൻസിന്റെ ദൂരം കൂടുന്തോറും ഫോക്കസ് അടുത്തേക്ക് വരികയും മാഗ്‌നിഫിക്കേഷൻ കൂടുകയും ചെയ്യും. കൂടുതൽ പ്രകാശനഷ്ടം ഉണ്ടാവും എന്നതിനാൽ എക്സ്ടെൻഷൻ ട്യൂബ് ഉപയോഗിക്കുമ്പോൾ കൂടുതൽ എക്സ്പോഷർ സമയമോ കൂടിയ ഐഎസ്ഒയൊ ആവശ്യമായി വരും.

എക്സ്ടെൻഷൻ ട്യൂബുകൾക്ക് ഒപ്റ്റിക്സ് ഇല്ലാത്തതിനാൽ, അവ ലെൻസിന്റെ ഒപ്റ്റിക്കൽ ഗുണനിലവാരത്തെ ബാധിക്കില്ല. പ്രകാശത്തിന്റെ കുറവ്, ഫീൽഡിന്റെ ആഴം കുറയുക, അനന്തതയിലേക്ക് ഫോക്കസ് ചെയ്യാൻ പറ്റാതാവുക എന്നിവയാണ് എക്സ്ടെൻഷൻ ട്യൂബ് ഉപയോഗത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ട്യൂബിന്റെ നീളം കൂടുന്നതിന് അനുസരിച്ച് ലെൻസിന് വളരെ അടുത്തായി വസ്തുക്കളെ ഫോക്കസ് ചെയ്യാൻ കഴിയും. ഓട്ടോ എക്‌സ്‌പോഷർ ഉപയോഗിക്കുന്ന ആധുനിക ക്യാമറകളിൽ പ്രകാശത്തിന്റെ കുറവ് പോലെയുള്ള പ്രശ്നങ്ങൾ ക്യാമറ തന്നെ ശരിയാക്കുന്ന തരത്തിൽ ക്രമീകരിക്കാനാവും.

ഇലക്ട്രിക്കൽ കോൺടാക്റ്റുകളില്ലാത്ത എക്സ്റ്റൻഷൻ ട്യൂബുകൾ, ഒരു ഇലക്ട്രോണിക് ഓട്ടോമാറ്റിക് ക്യാമറയെ അതിന്റെ ലെൻസിനെ നിയന്ത്രിക്കാൻ അനുവദിക്കില്ല. അതിനാൽ ഓട്ടോഫോക്കസ് പ്രവർത്തനരഹിതമാക്കുകയും ചില സന്ദർഭങ്ങളിൽ ലെൻസ് മാനുവൽ അപ്പർച്ചർ നിയന്ത്രണം നൽകുന്നില്ലെങ്കിൽ ഒരു ഉപയോക്താവിനെ അപ്പർച്ചർ കൂടുതലായി തുറക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. മികച്ച എക്സ്ടെൻഷൻ ട്യൂബുകളിൽ ഇലക്ട്രിക്കൽ കോൺടാക്റ്റുകൾ അടങ്ങിയിട്ടുണ്ട്, അത്തരം ട്യൂബുകൾ ഉപയോക്താവിനെ ഓട്ടോഫോക്കസ് ഉപയോഗിക്കാനും, ലെൻസിന്റെ അപ്പർച്ചർ ഓട്ടോമാറ്റിക്കായി നിയന്ത്രിക്കാനും അനുവദിക്കുന്നു. നോൺ-ഇലക്ട്രിക്കൽ ട്യൂബുകളുടെ ഒരു നേട്ടം അവയുടെ കുറഞ്ഞ വിലയാണ്.

ടെലികൺവെർട്ടറുകളും ക്ലോസ്-അപ്പ് ലെൻസും

തിരുത്തുക

എക്സ്ടെൻഷൻ ട്യൂബുകൾ ചിലപ്പോൾ ടെലികൺവെർട്ടറുകളുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഫോക്കൽ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒപ്റ്റിക്കൽ ഘടകം (അതായത് ലെൻസുകൾ) അടങ്ങിയ ഉപകരണമാണ് ടെലികൺവെർട്ടർ.

ഒരു ക്ലോസ്-അപ്പ് ലെൻസും മാക്രോ ഫോട്ടോഗ്രാഫിക്ക് സഹായിക്കുന്നവയാണ്. പക്ഷേ, ഒരു എക്സ്ടെൻഷൻ ട്യൂബിൽ നിന്ന് വ്യത്യസ്തമായി, ക്ലോസ്-അപ്പ് ലെൻസ് യഥാർത്ഥത്തിൽ ഒപ്റ്റിക്കൽ ഘടകമാണ്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എക്സ്ടെൻഷൻ_ട്യൂബ്&oldid=3832317" എന്ന താളിൽനിന്ന് ശേഖരിച്ചത്