കോൺസ്റ്റാന്റിനോപ്പിൾ എക്യുമെനിക്കൽ പാത്രിയാർക്കാസനം

കിഴക്കൻ ഓർത്തഡോക്സ് പാത്രിയാർക്കാസനം
(എക്യുമെനിക്കൽ പാത്രിയർക്കീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ഓർത്തഡോക്സ് സഭയിലെ സ്വയംശീർഷക സഭാവിഭാഗങ്ങളിൽ ഒന്നും ചരിത്രപരമായും സംഘടനാപരമായും ഏറ്റവും പ്രധാനപ്പെട്ടതും ആയ സഭാസംവിധാനമാണ് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമിനിക്കൽ പാത്രിയാർക്കാസനം (ഗ്രീക്ക്: Οἰκουμενικὸν Πατριαρχεῖον Κωνσταντινουπόλεως ഒയികൗമെനികോൻ പാത്രിയാർക്കിയൊൻ കോൺസ്താന്തിനൗപൊലേഓസ്;[4] തുർക്കിഷ്: Rum Ortodoks Patrikhanesi, İstanbul Ekümenik Patrikhanesi,[5] അനൗദ്യോഗികമായി Fener Rum Patrikhanesi "ഫനാറിലെ റോമൻ പാത്രിയാർക്കാസനം"). കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമിനിക്കൽ പാത്രിയാർക്കീസ് ആണ് ഇതിന്റെ തലവൻ.


കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കാസനം
Οἰκουμενικὸν Πατριαρχεῖον Κωνσταντινουπόλεως
സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രൽ, ഫനാർ, ഇസ്താംബുൾ, തുർക്കി
വിഭാഗംപൗരസ്ത്യ ഓർത്തഡോക്സ്
വീക്ഷണംഗ്രീക്ക് ഓർത്തഡോക്സ്
മതഗ്രന്ഥംസപ്തതി, പുതിയ നിയമം
ദൈവശാസ്ത്രംകിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
എക്യൂമിനിക്കൽ
പാത്രിയാർക്കീസ്
ബർത്തലോമിയോ ഒന്നാമൻ
മേൽപ്പട്ടക്കാർ125 (73 സജീവം, 52 സ്ഥാനികം)
ഇടവകകൾ525 (അമേരിക്കൻ ഐക്യനാടുകളിൽ)[1]
ആശ്രമ സന്യാസികൾ~1,800 (ആഥോസ് മല)
ആശ്രമങ്ങൾ20 (അമേരിക്കൻ ഐക്യനാടുകൾ),[1] 20 (ആഥോസ് മല), 8 (ഓസ്ട്രേലിയ), 6 (മെത്തിയോറ), 2 (കൊറിയ)
ഭാഷഗ്രീക്ക്, തുർക്കി, യുക്രേനിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, കൊറിയ
മുഖ്യകാര്യാലയംഹഗിയ സോഫിയ, കോൺസ്റ്റാന്റിനോപ്പിൾ (537–1453)
വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളി (1453–1456)
പാമ്മാക്കരീസ്തോസ് പള്ളി (1456–1587)
പനാഗിയ പറാമ്മിതിയായുടെ പള്ളി (1587–1597)
വി. ദിമെത്രിയോസ് ക്സൈലോപോർതാസിന്റെ പള്ളി (1597–1601)
വി. ഗീവർഗ്ഗീസിന്റെ കത്തീഡ്രൽ, ഇസ്താംബുൾ (1601–തുടരുന്നു)
41°01′45″N 28°57′06″E / 41.02917°N 28.95167°E / 41.02917; 28.95167
ഭരണമേഖലഇസ്താംബുൾ, തുർക്കി ഭൂരിഭാഗവും, ആഥോസ് മല, ക്രേത്ത്, വടക്കൻ ഗ്രീസ്, ദോദെകാനീസ്, കൊറിയ, പ്രവാസീ ഗ്രീക്ക് ഓർത്തഡോക്സ് പള്ളികൾ
സ്വതന്ത്രംക്രി. വ. 330ൽ ഹെറാക്ലിയാ മെത്രാസനത്തിൽ നിന്ന്
അംഗങ്ങൾ~5,000 (തുർക്കി)[2][3]
~3,800,000 (ഗ്രീസ്)
~1,500,000 (പ്രവാസികൾ)
=5,305,000 (ആകമാനം)
വെബ്സൈറ്റ്ec-patr.org

പഴയ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാലും ആധുനിക ലോകത്തിലെ ഒട്ടുമിക്ക കിഴക്കൻ ഓർത്തഡോക്സ് സഭാ വിഭാഗങ്ങളുടെയും മാതൃസഭ എന്ന നിലയിലും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കാസനത്തിന് കിഴക്കൻ ഓർത്തഡോക്സ് ക്രിസ്തീയതയിൽ നേതൃസ്ഥാനവും പ്രത്യേക ആദരവും എക്യൂമിനിക്കൽ പാത്രിയാർക്കീസിന് ലോകത്തിലെ കിഴക്കൻ ഓർത്തഡോക്സ് സഭാനേതാക്കളുടെ ഇടയിൽ തുല്യരിൽ ഒന്നാമൻ എന്ന പദവിയും ആഗോളതലത്തിൽ സഭയുടെ ആത്മീയ നേതാവും പ്രതിനിധിയും എന്ന അംഗീകാരവും ലഭിച്ചുപോരുന്നു.[6][7][8][9][10]

  1. 1.0 1.1 Krindatch, Alexei (2011). Atlas of American Orthodox Christian Churches. Brookline, MA: Holy Cross Orthodox Press. p. 143. ISBN 978-1-935317-23-4.
  2. "'Christians in Turkey are second-class citizens' | DW | 08.05.2014". Deutsche Welle. Archived from the original on 2020-10-22.
  3. Erol, Su (2015). "The Syriacs of Turkey". Archives de Sciences Sociales des Religions (171): 59–80. doi:10.4000/assr.27027. Archived from the original on 2019-06-26.
  4. Pontificia Commissio Codici Iuris Canonici Orientalis Recognoscendo Vatican City State, 1978, p. 3 (in Latin)
  5. Ortaylı, İlber (2003). "Osmanlı Barışı", p. 14. ISBN 975-6571-50-0.
  6. "The Patriarch Bartholomew". 60 Minutes. CBS. 20 December 2009. Archived from the original on 2021-06-26. Retrieved 26 June 2021.
  7. "Biography - The Ecumenical Patriarchate". www.patriarchate.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-11.
  8. Winfield, Nicole; Fraser, Suzan (30 November 2014). "Pope Francis Bows, Asks For Blessing From Ecumenical Patriarch Bartholomew In Extraordinary Display Of Christian Unity". Huffington Post. Archived from the original on 2016-03-17. Retrieved 2019-12-11.
  9. Finding Global Balance. World Bank Publications. 2005. p. 119. Retrieved 2 August 2015. His All Holiness is the spiritual leader of 300 million Orthodox Christians worldwide
  10. "Who is the Ecumenical Patriarch? - Apostolic Pilgrimage of Pope Francis and Ecumenical Patriarch Bartholomew to Jerusalem". www.apostolicpilgrimage.org (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-04. Retrieved 2019-12-11.