എക്കെ ഹോമോ (മാന്റെഗ്ന)
നവോത്ഥാന ചിത്രകാരനായിരുന്ന ആൻഡ്രിയ മാന്റെഗ്ന വരച്ച ചിത്രമാണ് എക്കെ ഹോമോ.[1]പാരീസിലെ മ്യൂസി ജാക്വാർട്ട്-ആൻഡ്രെയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[2]മുൾക്കിരീടം അണിഞ്ഞ യേശുക്രിസ്തുവിന്റെ രൂപത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.
Ecce Homo | |
---|---|
കലാകാരൻ | Andrea Mantegna |
വർഷം | ~1500 |
Medium | tempera on canvas |
അളവുകൾ | 72 cm × 54 cm (28 ഇഞ്ച് × 21 ഇഞ്ച്) |
സ്ഥാനം | Musée Jacquemart-André, Paris, France |
പ്രതീകങ്ങൾ
തിരുത്തുകയേശുവിനെ കൂടാതെ, അഞ്ച് പേരെ ഈ ചിത്രത്തിൽ പ്രതിനിധീകരിച്ചിരിക്കുന്നു. രണ്ട് പേർ ഇടതുവശത്ത്, ഒരാൾ വലതുവശത്ത്, രണ്ട് പേർ പിന്നിൽ. ഇടതുവശത്തുള്ളയാൾ ഒരു യഹൂദനായിരിക്കണം, വലതുവശത്ത് തലപ്പാവ് ധരിച്ച വൃദ്ധയായ സ്ത്രീയാണ്.
ടെക്സ്റ്റ്
തിരുത്തുകചിത്രത്തിൽ, ലാറ്റിൻ ലിപിയിൽ രണ്ട് സന്ദേശങ്ങൾ കാണാം: Crvcifige evm [.] Tolle evm [.] Crvcifige crvc [...] ("അവനെ ക്രൂശിക്കുക, കുടുക്കുക, ക്രൂശിക്കുക [കുരിശിൽ]") ഇടത്തോട്ടും വലതുവശത്ത് സമാനമായ Crvcifige evm crvcifige tolle eṽ crvcifige ("അവനെ ക്രൂശിക്കുക, ക്രൂശിക്കുക, കുടുക്കുക, ക്രൂശിക്കുക") എന്നീ സന്ദേശങ്ങൾ കാണാം. ഇടതുവശത്തുള്ള വാചകം കഴ്‌സീവ് ലിപിയിൽ കപട-ഹീബ്രു ആണെന്ന് അവകാശപ്പെടുന്നു.
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
അവലംബം
തിരുത്തുക- ↑ "The "maniera moderna"". Louvre. Retrieved 19 May 2016.
- ↑ "Ecce homo". CultureSpaces. Retrieved 14 April 2019.