എം. ചന്ദ്രദത്തൻ

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ
(എം. സി. ദത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിന്റെ ഡയറക്ടറും ആയി പ്രവർത്തിച്ചിരുന്ന എം.ചന്ദ്രദത്തൻ 1951 മെയ് 8 ന് മാധവൻ വസുമതി ദമ്പതികളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജനിച്ചു.

എം. ചന്ദ്രദത്തൻ
ജനനം1951 മെയ് 8
മറ്റ് പേരുകൾഎം. സി. ദത്തൻ
തൊഴിൽബഹിരാകാശ ശാസ്ത്രജ്ഞൻ
സജീവ കാലം1972-2015
പുരസ്കാരങ്ങൾപത്മശ്രീ
പെർഫോമൻസ് എക്സലൻസ് അവാർഡ്
ഔട്ട്‍സ്റ്റാന്ഡിംഗ് കെമിക്കൽ എഞ്ചിനീയർ അവാർഡ്
ഇൻഡിവിജ്വൽ സർവീസ് അവാർഡ്
വെബ്സൈറ്റ്https://www.lpsc.gov.in/chandradathan.html

ഗവൺമെന്റ് ഹൈസ്‌കൂൾ വർക്കല, ശിവഗിരി ശ്രീനാരായണ കോളേജ്, തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് , ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. കെമിക്കൽ എഞ്ചിനീറിങ്ങിൽ ലക്ച്ചറർ ആയി മണിപ്പാൽ എഞ്ചിനീറിങ് കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിന്റെ ഡയറക്ടറായി വിരമിച്ചു. ബിർള ഇൻസ്റ്റിട്യൂട്ടിൽ നിന്ന് റോക്കറ്റ് പ്രൊപ്പൽഷനിൽ ഡോക്റ്ററേറ്റ് നേടിയ അദ്ദേഹം 43 വർഷം വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിൽ സേവനം അനുഷ്ഠിച്ചു. ശ്രീഹരിക്കോട്ടയിൽ 30ൽ അധികം വിക്ഷേപങ്ങൾക്ക് നേതൃത്വം നൽകി. ചന്ദ്രയാൻ, മംഗൾയാൻ വിക്ഷേപണ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു. [1] [2]

ഡോ. എം ചന്ദ്രദത്തന്റെ നേതൃത്വത്തിൽ ആണ് ഉപഗ്രഹ വിക്ഷേപണ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന കരുത്തുറ്റ സോളിഡ് 200 പ്രൊപ്പലന്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അദ്ദേഹം ഡയറക്ടർ ആയി ഇരുന്ന സമയത്താണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ എന്ന പ്രോജക്ടിനായി അതിന്റെ കരയിലെ ലാൻഡിംഗിനായി 5 കിലോമീറ്റർ വരുന്ന എയർ സ്ട്രിപ്പിന്റെ നിർമാണ രൂപരേഖയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതും ഇദ്ദേഹം ആയിരുന്നു. [3][4]

2014ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അവലംബം തിരുത്തുക

  1. https://www.marunadanmalayalee.com/scitech/science/behind-mnagalyaan-project-team-leaders-malayali-3799
  2. https://www.manoramanews.com/news/gulf/Emirates-Airlines-congratulate-india.html
  3. https://www.vssc.gov.in/MCdathan.html
  4. https://www.lpsc.gov.in/chandradathan.html
"https://ml.wikipedia.org/w/index.php?title=എം._ചന്ദ്രദത്തൻ&oldid=3783329" എന്ന താളിൽനിന്ന് ശേഖരിച്ചത്