ഫോക്‌ലോർ അക്കാദമിയുടെ മികച്ച ഗ്രന്ഥരചനയ്ക്കുള്ള അവാർഡ് ലഭിച്ച മറത്തുകളി കലാകാരനും ഗവേഷകനുമാണ് ഓണക്കുന്നിലെ എം.അപ്പു പണിക്കർ.

എം. അപ്പു പണിക്കർ
ദേശീയതഇന്ത്യൻ
തൊഴിൽമറത്തുകളി അവതാരകൻ
അറിയപ്പെടുന്നത്മറത്തുകളി
അറിയപ്പെടുന്ന കൃതി
വസന്തരാഗം

ജീവിതരേഖ

തിരുത്തുക

വെള്ളൂർ ചന്തൻ മെമ്മോറിയൽ എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന അപ്പു പണിക്കർ അധ്യാപനത്തോടൊപ്പം മറത്തുകളിരംഗത്തും സജീവമായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം മറുത്തുകളി രംഗത്തുള്ള അപ്പു പണിക്കർ സ്വന്തമായി എഴുതിയുണ്ടാക്കിയ ശ്ലോകങ്ങളാണ് പന്തലിൽ അവതരിപ്പിച്ചിരുന്നത്. ഈ ശ്ലോകങ്ങളുടെ സമാഹാരമായ ‘വസന്തരാഗം’ എന്ന പുസ്തകത്തിനാണ് അവാർഡ്.

2006-ൽ കൊഴുമ്മൽ മാക്കീൽ മുണ്ട്യക്കാവിൽനിന്ന് വീരശൃംഖല ലഭിച്ചിട്ടുണ്ട്‌.

വസന്തരാഗം

തിരുത്തുക

പൂരക്കളി, മറത്തുകളി സാഹിത്യമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അമ്പത് വർഷക്കാലത്തോളം വിവിധക്ഷേത്രങ്ങളിൽ മറത്തുകളി അവതരിപ്പിക്കുമ്പോൾ സംസ്കൃതത്തിലും മലയാളത്തിലും സ്വയംരചിച്ച കവിതകളായിരുന്നു അപ്പു പണിക്കർ ഉപയോഗിച്ചിരുന്നത്. ഈ കവിതകളുടെ സമാഹാരമാണ് വസന്തരാഗം. പൂരക്കളി-മറത്തുകളി രംഗത്ത് ആദ്യമായാണ് ഇത്തരമൊരുകൃതി പ്രസിദ്ധീകരിക്കുന്നത്. കൃപാസ് തൃക്കരിപ്പൂരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • ഫോക്‌ലോർ അക്കാദമിയുടെ മികച്ച ഗ്രന്ഥരചനയ്ക്കുള്ള അവാർഡ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.
"https://ml.wikipedia.org/w/index.php?title=എം._അപ്പു_പണിക്കർ&oldid=3801968" എന്ന താളിൽനിന്ന് ശേഖരിച്ചത്