പ്രമുഖ നിയമ പണ്ഡിതനും സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോണി ജനറലും ആയിരുന്നു എം.സി. സെതൽവാദ് (ജീവിതകാലം: 1884-1974).[1] 1950 മുതൽ 1963 വരെ തുടർച്ചയായി 13 വർഷം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മീഷന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു (1955–1958).[2] 1957 ൽ രാഷ്ട്രം പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.[3] 1961ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനായി[4]. പ്രമുഖ പത്രപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് അദ്ദേഹത്തിൻറെ പൗത്രിയാണ്. 1974-ൽ എം .സി. സെതൽവാദ് അന്തരിച്ചു.

എം.സി. സെതൽവാദ്
ഇന്ത്യയുടെ അറ്റോർണി ജനറൽ
ഓഫീസിൽ
28 January 1950 – 1 March 1963
Chairman, 1st Law Commission of India
ഓഫീസിൽ
1955–1958
വ്യക്തിഗത വിവരങ്ങൾ
ജനനം
മോത്തിലാൽ ചിമൻലാൽ സെതൽവാദ്
ദേശീയതIndian
മാതാപിതാക്കൾചിമൻലാൽ ഹരിലാൽ സെതൽവാദ് (Member of Hunter Committee which was formed to investigate Jallianwala Bagh Massacre)
ബന്ധുക്കൾTeesta Setalvad(grand daughter)
ജോലിLawyer
അറിയപ്പെടുന്നത്India's first Attorney General.

ജീവിതരേഖ

തിരുത്തുക

പ്രശസ്ത അഭിഭാഷകനായിരുന്ന സർ ചിമൻലാൽ ഹരിലാൽ സെതൽവാദിന്റെ മകനായ എം.സി. സെതൽവാദ് വളർന്നത് മുംബൈയിലാണ്. മുംബൈ ഗവൺമെന്റ് ലോ കോളേജിൽ അദ്ദേഹം പഠിച്ചു. മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹം, ഒടുവിൽ ജവഹർലാൽ നെഹ്‌റുവിന്റെ കീഴിൽ, ഇന്ത്യാ ഗവൺമെന്റിന്റെ രൂപീകരണ വർഷങ്ങളിൽ, 1950-ൽ ബോംബെയുടെ അഡ്വക്കേറ്റ് ജനറലും ഇന്ത്യയുടെ അറ്റോർണി ജനറലും ആയി നിയമിക്കപ്പെട്ടു.

  1. "Rule of law versus rule of judges". The Hindu. Oct 26, 2006. Archived from the original on 2007-11-27. Retrieved 2013-04-25.
  2. ആദ്യ ലോകമ്മീഷൻ ചെയർമാൻ 1955-1958 Archived 2013-07-11 at the Wayback Machine. ലോകമ്മീഷൻ, ഇന്ത്യ
  3. "പദ്മ അവാർഡ്സ്". Ministry of Communications and Information Technology.
  4. First Law Commission: Chairman Mr. M. C. Setalvad 1955-1958 Law Commission of India.
"https://ml.wikipedia.org/w/index.php?title=എം.സി._സെതൽവാദ്&oldid=3941165" എന്ന താളിൽനിന്ന് ശേഖരിച്ചത്