കേരളീയനായ കായിക താരമായിരുന്നു എം.ബി. സദാശിവൻ. 92-ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ലോക പോലീസ് മീറ്റിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു.

എം.ബി. സദാശിവൻ
എം.ബി. സദാശിവൻ
ജനനം
എം.ബി. സദാശിവൻ

അടിമാലി, ഇടുക്കി
മരണം
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽകായിക താരം ( ലോങ്ജംപ്)/ പോലീസ് ഉദ്യോഗഗസ്ഥൻ
അറിയപ്പെടുന്നത്92-ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ലോക പോലീസ് മീറ്റിൽ ഒന്നാം സ്ഥാനം

ജീവിതരേഖ

തിരുത്തുക

ഇടുക്കിയിലെ കർഷക കുടുംബത്തിൽ ജനിച്ചു. 1983-ൽ ഇടുക്കിയിൽനിന്നു വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിൽ എത്തി. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജംഷഡ്പൂരിൽ ടെലികോമിന് വേണ്ടി കളിച്ച് ജോലിയിൽ പ്രവേശിച്ചു. പിന്നീട് 90-ൽ എസ്.ഐ.യായി കേരള പോലീസിൽ എത്തി. 91-ൽ ഓൾ ഇന്ത്യ പോലീസ് മീറ്റിൽ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടി. 92-ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ലോക പോലീസ് മീറ്റിൽ ഒന്നാം സ്ഥാനം നേടി. 92-ൽ സി.ഐ.യും പിന്നീട് ഡി.വൈ.എസ്.പി.യുമായി സ്ഥാനക്കയറ്റം നേടി. 1994-ലെ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ ലോങ് ജംപിൽ സദാശിവൻ നേടിയ 7.94 മീറ്റ് റെക്കോഡ് 2018 ലാണ് തിരുത്തിയത്.

പുരസ്കാരങ്ങൾ

തിരുത്തുക

92-ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ലോക പോലീസ് മീറ്റിൽ ഒന്നാം സ്ഥാനം [1]

  1. https://www.mathrubhumi.com/idukki/news/police-officer-mb-sadasivan-passes-away-1.4294852
"https://ml.wikipedia.org/w/index.php?title=എം.ബി._സദാശിവൻ&oldid=3248535" എന്ന താളിൽനിന്ന് ശേഖരിച്ചത്