എം ബി മനോജ്

ജീവിതരേഖ

1972 - ൽ ഇടുക്കിജില്ലയിലെ ഇരട്ടയാറിൽ ജനിച്ചു . പിതാവ് എസ്. ബാബു. മാതാവ് ടി.കെ. തങ്കമ്മ. സെൻ്റ് തോമസ് ഹൈസ്കൂൾ ഇരട്ടയാർ , ഗവൺമെൻ്റ് college കട്ടപ്പന, എറണാകുളം മഹാരാജാസ് കോളേജ് ,മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് , എന്നിവിടങ്ങളിൽ പഠിച്ചു . മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി . കവി , എഴുത്തുകാരൻ  , എന്നീ മേഖലകളിൽ അറിയപ്പെടുന്നു . ദലിത് ബഹുജന സാഹിത്യത്തിൽ കൂടുതൽ സേവനം നൽകിവരുന്നു .


പുസ്തകങ്ങൾ

1.കുട്ടാന്തതയുടെ എഴുപതു വർഷങ്ങൾ (2003 ഡി.സി.ബുക്സ് ) .

2 .കാണുന്നിലോരക്ഷരവും ( 2008 , ഡി സി ബി) 3.മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ (2013 ഡി.സി.ബി).

4 .പാവേ പാവേ  പോകവേണ്ട  ( 2017, ഡി.സി.ബി ). 5 .ബുദ്ധരപം ( 2020 , ഡി.സി.ബി), എന്നിവ കവിത സമാഹാരങ്ങളാണ് .

6.ആദർശം അദർശം എഴുത്ത്  അവസ്ഥ ( പ്രണതാ ബുക്സ് ) ,

7.ദേശം ദേശി മാർഗ ( പാപ്പിറസ് ബുക്സ്),

8.കവിത ഉടലും ഭാഷയും ( ബ്ലാക് ലൈൻ ബുക്സ് ) ,

9 .വ്യവസ്ഥയും അടരുകളും ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) ,

10.സമകാല മലയാള കവിത ( സമയം ബുക്സ് ) , 11.ദലിത് ബഹുജനം ( ഫേബിയൻ ),

12.നിൽക്കുന്ന തറയുടെ ചൂട് ( ബുക് കഫെ ), 13.അംബേദ്കർ പഠനങ്ങൾ ( പെൻഡുലം ബുക്സ് ) , എന്നിവ പഠനങ്ങളാണ്.

14.ദലിത് പഠനങ്ങൾ ( സ്റ്റഡിസെൻ്റർ ഫോർ ദലിത് സ്റ്റഡീസ് ) ,

15.ആഖ്യാനം സാന്നിധ്യം  സൗന്ദര്യം ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) ,

16.മുദിത ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) ,

17 'സമ്യക് ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) ,

18. കവിത പഠനവും പാരായണവും ( ലീഡ് ബുക്സ് ) ,

19.സമത ( കഥാസമാഹാരം - ബുക്പ്ലസ് ) , തുടങ്ങിയവ എഡിറ്റു ചെയ്ത പുസ്തകങ്ങളാണ് .

20.സിലബിൾ [സഹ എഡിറ്റർ - ഡോ.ബിനു സചിവോത്തമപുരം , ഫേ ബിയൻ ബുക്സ് ] ,

21 .കവിതയുടെ ചരിത്ര പാഠങ്ങൾ [സഹ എഡിറ്റർ - ഡോ .എൽ . തോമസ് കുട്ടി, കാലിക്കറ്റ് സർവകലാശാല പ്രസിദ്ധീകരണം ] ,

22.സെലീന പ്രക്കാനം ചെങ്ങറ സമര നായികയുടെ ജീവിതം [സഹ എഡിറ്റർ - ഡോ .ഓ. കെ .സന്തോഷ് , ഡി.സി.ബുക്സ് ] ,

23.അതിജീവനം [സഹ എഡിറ്റർ- പി .കെ .ശെരീഫ് ഹുദവി , Pitsa Books ] ,

24.തിരു പി.ജെ.സഭാരാജ് [സഹ എഡിറ്റർ - അനുരാജ് തിരുമേനി , സെൻ്റർ ഫോർ ദലിത് സഡീസ് ]

എന്നിവ സഹഎഡിറ്റർമാരോടൊത്ത് എഡിറ്റു ചെയ്തു.

25.മരിയ ഇറുദയ ( പ്രണതാ ബുക്സ് ) എന്ന കഥ സമാഹാരവും

26. ജാഗ ( മുദ്രാബുക്സ് ) എന്ന നോവലും രചിച്ചിട്ടുണ്ട് .

27.Writing In The Dark [Co - Editor Dr George K .Alex ,Dr Ajay S. Shekhar, VAK- MUMBAI ] എന്ന പുസ്തകം മലയാളത്തിലെ ദലിത് കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ആദ്യപുസ്തകമാണ് .

28.എൻ്റെ കുട്ടരെ ഇത് മൂകമാണ് ( സഹോദരൻ പ്രസിദ്ധീകരണം, ദലിത് - ആദിവാസി കവിതകളുടെ വിവർത്തനം )

എന്നിവ ഉൾപ്പെടെ ഇരുപത്തെട്ടോളം പുസ്തകങ്ങൾ രചിച്ചു.



അവാർഡ്

കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാർഡ് [2009 ],

കാരവൻ കൾച്ചറൽ അവാർഡ് , ( 2010)

എ കെ പി സി ടി എ കവിത അവാർഡ് ( 2008 )

കരുമാടി ക്കുട്ടൻ പുത്തക അവാർഡ് ( 2023 )

എന്നിവ ലഭിച്ചിട്ടുണ്ട് .

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ് .

അവലംബം

https://www.puzha .com[പ്രവർത്തിക്കാത്ത കണ്ണി]

https://ebooks.dcbooks.com Archived 2013-08-10 at the Wayback Machine.

https://themaarga.com Archived 2016-01-12 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എം.ബി.മനോജ്‌&oldid=4105149" എന്ന താളിൽനിന്ന് ശേഖരിച്ചത്