നൂറിലധികം ലോകഭാഷാസാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവൻ. ലോകത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത ആൾ എന്ന നിലക്ക് ലിംക ബുക്സ് ഓഫ് റെക്കോർഡിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്[1]

ജീവിതരേഖ തിരുത്തുക

1940-ൽ തിരുവനന്തപുരത്ത് വഞ്ചിയൂരിലാണ് ജനനം. മാധവൻ പിള്ളയാണ് അച്ഛൻ. അച്ഛന്റെ മരണത്തോടെ താമസം അമ്മവീടായ കാട്ടാത്തറയിലേക്ക് മാറി. അഞ്ചാം ക്ലാസ്സ് മുതൽ കാട്ടാത്തറ സ്കൂളിലായിരുന്നു പഠനം. തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളേജ്, മാർത്താണ്ഡം ഹിന്ദു കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം നേടി, തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഓഡിറ്റർ ആയി ജോലി ആരംഭിച്ചു.

  • 1001 രാത്രികൾ
  • ഡെക്കാമറൺ കഥകൾ
  • 366 ശുഭദിന ചിന്തകൾ
  • നീലം മാങ്ങകളുടെ വീട്
  • മദർ തെരേസ
  • മഹാന്മാഗാന്ധി
  • ഇന്ദ്രജാല സർവ്വസ്വം
  • മൈക്കൽ കെ യുടെ ജീവിതവും കാലവും


സാഹിത്യ വിവർത്തനങ്ങൾ തിരുത്തുക

1981ൽ പുറത്തിറക്കിയ ചെമ്പൻ മുടിക്കാർ മുതൽ ഇന്നു വരെ നൂറിലധികം ലോകസാഹിത്യങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്[2]

അംഗീകാരം തിരുത്തുക

  • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്-ജംഗ്‌ൾ ബുക്ക് പുനരാഖ്യാനത്തിന്-2001[3]

അവലംബം തിരുത്തുക

  1. "Writer's achievement". The Hindu. 2003-03-14. Retrieved 2021-08-15.
  2. ലോകത്തെ പരിഭാഷപ്പെടുത്തുന്ന ഒരാൾ Archived 2016-03-06 at the Wayback Machine.മലയാളം വാരിക, 2012 ജനുവരി 20
  3. "ബാലസാഹിത്യപുരസ്കാരങ്ങൾ – KSICL – ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – Kerala State Institute of Children's Literature | Children's Book Publisher in Kerala" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-09-25. Retrieved 2020-08-31.
"https://ml.wikipedia.org/w/index.php?title=എം.പി._സദാശിവൻ&oldid=3637378" എന്ന താളിൽനിന്ന് ശേഖരിച്ചത്