[1]

ഡോ.എം.പി.ഉണ്ണികൃഷ്ണൻ

ജനനം: 1949 ഒക്ടോബർ 2 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ.


വിദ്യാഭ്യാസം.

പ്രാഥമിക വിദ്യാഭ്യാസം മുവാറ്റുപുഴ ആലുവ കുടയത്തൂർ അമ്പലപ്പുഴ, എന്നിവിടങ്ങളിൽ ആലപ്പുഴ എസ് ഡി കോളേജ്, യുണിവേർസിറ്റി കോളേജ് തിരുവനന്തപുരത്ത് MA പഠനം. B Ed - ഗവ: ട്രെയിനിങ്ങ് കോളേജ്, തിരുവനന്തപുരം. തിരുപ്പതി കേന്ദ്രീയ സംസ്കൃത വിദ്യാപീഠം(രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം ) ത്തിൽ നിന്ന് ഡോ എൻ എസ് രാമാനുജതാതാചാര്യയുടെ മാർഗ്ഗദർശനത്തിൽ 'വിദ്യാവാരിധി (Ph.D)

ഔദ്യോഗിക ജീവിതം

തിരുത്തുക

കാലടി ബ്രഹ്മാനന്ദോദയം എച്ച് എസ് കേന്ദ്രീയവിദ്യാലയം, പട്ടം, തിരുവനന്തപുരം, എൻ എസ് എസ് കോളേജ്, ചങ്ങനാശേരി. എൻ എസ് എസ് കോളേജ് പന്തളം, ശങ്കരാചാര്യ സർവ്വകലാശാല എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകൻ. 20 ഗവേഷണ പ്രബന്ധങ്ങളും, 2 സ്വതന്ത്ര ഗ്രന്ഥങ്ങളും, കൂട്ടായ പരിശ്രമത്താൽ 4 ഗ്രന്ഥങ്ങളും തയ്യാറാക്കി. ഗവേഷണ മാർഗ്ഗദർശകനായി കേരള സർവ്വകലാശാലയിലും എം ജി യൂണിവേർസിറ്റിയിലും 11 ഗവേഷകരുടെ മാർഗ്ഗദർശിയായി പ്രവർത്തിച്ചു.

സാമൂഹ്യപ്രവർത്തന വഴികൾ

തിരുത്തുക

വിശ്വസംസ്കൃതപ്രതിഷ്ഠാനം സംഘടന മന്ത്രി, പൊതുകാര്യദർശി, സംസ്ഥാന അദ്ധ്യക്ഷൻ,

ആലപ്പുഴ മങ്കൊമ്പിൽ കേരളത്തിലെ ആദ്യ ശിക്ഷകപ്രശിക്ഷണം വി.കൃഷ്ണശർമ്മയുമായി ചേർന്ന് സംഘടിപ്പിച്ചു. 1986 മുതൽ സംഭാഷണ ശിബിരശിക്ഷകർക്കുള്ള പ്രശിക്ഷണശിബിരത്തിൽ ശിക്ഷണം നടത്തുന്നു.

അമൃതഭാരതി വിദ്യാപീഠം ഉപാദ്ധ്യക്ഷൻ, പരീക്ഷാസഞ്ചാലകൻ, പാഠ്യപദ്ധതി പുനർനിർമ്മാണ സമിതി അംഗം

രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ ആയിരുന്നു

മാവേലിക്കര താലൂക്കിൽ വിസ്താരകൻ, ആലപ്പുഴ ജില്ലാ സംഘചാലകൻ, ( 15 മാസക്കാലം അടിയന്തിരാവസ്ഥയിൽ സെക്കന്തരാബാദിൽ ജയിൽവാസം)

തപസ്യാ കലാ സാഹിത്യവേദി സംഘടനാസെക്രട്ടറി, തിരുവനന്തപുരം അദ്ധ്യക്ഷൻ തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകനായിരുന്നു.


പുരസ്കാരങ്ങൾ/ബഹുമതികൾ

തിരുത്തുക

2021 ൽ വിശ്വസംസ്കൃതപ്രതിഷ്ഠാനം പണ്ഡിതരത്നം പുരസ്കാരം നൽകി ആദരിച്ചു


[2]

  1. https://kerala.samskritabharati.in/vsp_souvenir
  2. https://kerala.samskritabharati.in/vsp_souvenir
"https://ml.wikipedia.org/w/index.php?title=എം.പി._ഉണ്ണികൃഷ്ണൻ&oldid=3940460" എന്ന താളിൽനിന്ന് ശേഖരിച്ചത്