കേരള സംസ്ഥാന ഗുസ്തി ചാമ്പ്യനും പ്രമുഖ സ്‌പോർട്‌സ് സംഘാടകനുമായിരുന്നു എം.കെ.രാജരത്‌നം (മരണം: 26 ഏപ്രിൽ 2012). ഗുസ്തി, ഭാരോദ്വഹനം എന്നിവയിൽ വർഷങ്ങളോളം സംസ്ഥാന ചാമ്പ്യനായിരുന്ന രാജരത്‌നം കേരള സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.[1]

എം.കെ. രാജരത്‌നം
M.k. rajarathnam.jpg
എം.കെ. രാജരത്‌നം
മരണം2012 ഏപ്രിൽ 26
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സംസ്ഥാന ഗുസ്തി ചാമ്പ്യനും പ്രമുഖ സ്‌പോർട്‌സ് സംഘാടകനും

ജീവിതരേഖതിരുത്തുക

മുണ്ടോൻകായത്ത് കൃഷ്ണന്റെയും സതീദേവിയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലും മുനിസിപ്പൽ സ്കൂളിലും കണ്ണൂർ എസ്എൻ കോളേജിലും പഠിക്കുമ്പോൾ മികച്ച സ്പോർട്സ് ഓൾറൗണ്ടറായി തിളങ്ങി. കണ്ണൂർ ഡൈനാമൈറ്റ്സ്, കണ്ണൂർ സ്പോർട്സ് ക്ലബ്, കണ്ണൂർ ബ്രദേഴ്സ് എന്നിവയുടെ ഹോക്കിടീമിൽ അംഗമായിരുന്നു.1963 മുതൽ 65 വരെയും 1981, 1987 വർഷങ്ങളിലും ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 1980, 84, 85 വർഷങ്ങളിൽ ചാമ്പ്യൻപട്ടം നേടി. 2001 മുതൽ 2004 വരെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു.[2] വർഷങ്ങളോളം കണ്ണൂർ ആര്യബന്ധു ജിംനേഷ്യത്തിലെ പരിശീലകനായിരുന്ന രാജരത്‌നത്തിന് നിരവധി ദേശീയ താരങ്ങൾ ശിഷ്യരായുണ്ട്. മികച്ച ഹോക്കി കളിക്കാരൻകൂടിയായിരുന്നു. ഹാമർത്രോ, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലും തിളങ്ങിയിട്ടുണ്ട്. ദേശീയ ഗുസ്തി താരങ്ങളായ അബ്ദുൾകാദർ, സത്യാനന്ദൻ, മുഹമ്മദ് അസാഹിദ്, നിസാമുദ്ദീൻ, അസീബ് ഹസ്സൻ, അബ്ദുൾ സലാം എന്നിവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.

അവലംബംതിരുത്തുക

  1. http://deshabhimani.tv/newscontent.php?id=146720[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-26.
"https://ml.wikipedia.org/w/index.php?title=എം.കെ._രാജരത്‌നം&oldid=3625949" എന്ന താളിൽനിന്ന് ശേഖരിച്ചത്