എം.കെ. ജിനചന്ദ്രൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗമായിരുന്നു മണിയങ്കോട് കൃഷ്ണഗൗഡർ ജിനചന്ദ്രൻ എന്ന എം.കെ. ജിനചന്ദ്രൻ (20 മേയ് 1917 - 31 ജനുവരി 1970). കെ.പി.സി.സി ട്രഷററായും പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് പദവിയും വഹിച്ചു. ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയാണ്.[1]

എം.കെ. ജിനചന്ദ്രൻ

ജീവിതരേഖ

തിരുത്തുക

എം.കെ. കൃഷ്ണഗൗഡറുടെ ഇളയ മകനായി വയനാട്ടെ കല്പറ്റയ്ക്കടുത്ത് മണിയങ്കോട്ടാണ് ജിനചന്ദ്രൻ ജനിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പത്മപ്രഭ ഗൗഡറുടെ അനുജനായിരുന്നു അദ്ദേഹം. സാഹിത്യകാരനും ജനതാദൾ (യുനൈറ്റഡ്) കേരള സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ ചെറിയച്ഛനുമായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ പഠിച്ചു. പ്ലാന്ററും വ്യവസായിയുമായിരുന്നു. കൽപ്പറ്റ പഞ്ചായത്ത് അംഗമായും 1945 - 47 ൽ സെൻട്രൽ അസംബ്ളി അംഗമായും പ്രവർത്തിച്ചു. കൽപ്പറ്റയിൽ ഒരു ഹൈസ്കൂളും ഹോസ്റ്റലും സ്ഥാപിച്ചു. സഹകരണ പ്രസ്ഥാനവുമായും ബന്ധപ്പെട്ടും ഭൂദാൻ പ്രസ്ഥാനവുമായും പിന്നോക്ക വിഭാഗക്കാരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു.[2] 1970 ജനുവരി 31-ന് 53-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സരളാദേവിയായിരുന്നു ഭാര്യ. മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന പരേതനായ എം.ജെ. കൃഷ്ണമോഹനും എം.ജെ. വിജയപദ്മനുമാണ് മക്കൾ.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1957 തലശ്ശേരി ലോക്‌സഭാമണ്ഡലം എം.കെ. ജിനചന്ദ്രൻ കോൺഗ്രസ് (ഐ.) എസ്.കെ. പൊറ്റെക്കാട് സ്വതന്ത്രൻ (കമ്യൂണിസ്റ്റ്)

എം.കെ. ജിനചന്ദ്രന്റെ പേരിലാണ് വയനാട് സ്ഥാപിക്കുന്ന മെഡിക്കൽ കോളേജ് അറിയപ്പെടുക എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

  1. "വയനാട് ഗവ. മെഡിക്കൽ കോളജ്: എം.കെ. ജിനചന്ദ്ര ഗൗഡരുടെ പേരിടും". മാതൃഭൂമി. Archived from the original on 2013-05-06. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: Check date values in: |accessdate= (help)
  2. http://164.100.47.132/LssNew/biodata_1_12/1202.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എം.കെ._ജിനചന്ദ്രൻ&oldid=3802011" എന്ന താളിൽനിന്ന് ശേഖരിച്ചത്