എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് പ്രൊഫ. എം.എ. റഹ്മാൻ. മുൻ കോളജ് അദ്ധ്യാപകനായ റഹ്മാൻ കാസർഗോഡ് സ്വദേശിയാണ്. ബഷീർ ദ മാൻ[1], വയനാട്ടു കുലവൻ, കോവിലൻ എന്റെ അച്ഛാച്ചൻ[2], എം.ടിയുടെ കുമരനല്ലൂരിലെ കുളങ്ങൾ [3] , എൻഡോസൾഫാൻ: അ​ര​ജീ​വി​ത​ങ്ങ​ൾ​ക്കൊ​രു സ്വ​ർ​ഗം (Endosulfan: Paradise for Dying)എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ ഉൾപ്പെടെ പന്ത്രണ്ടിൽ പരം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. പത്തിലധികം പുസ്തകങ്ങളും രചിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സാഹിത്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കായി വാദിക്കുന്നവരിൽ ഒരാളാണ് പ്രൊഫസർ റഹ്മാൻ.[4] ഈ മേഖലയെ പ്രതിപാദിക്കുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്‌ എന്ന കൃതിക്ക് 2016 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചു.

എം.എ റഹ്മാൻ
തൊഴിൽഡോക്യുമെന്ററി സംവിധായകൻ
ദേശീയത ഇന്ത്യ
വിഷയംസാമൂഹികം

ദേശീയ-സംസ്ഥാന തലത്തിൽ റഹ്മാന്റെ ഡൊക്യുമെന്ററികൾ അവാർഡിനർഹമായിട്ടുണ്ട്.[5] ചിത്രകാരിയും കോളേജ് അധ്യാപികയുമായ സാഹിറയാണ് ഭാര്യ.

എം.എ റഹ്‌മാൻ 2016ലെ മലയാളം വിക്കി സംഗമോത്സവവേദിയിൽ
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട്ഗ്യാലറിയിൽ വെച്ചുനടന്ന കരിങ്കൽമടയുടെ കലി ഫോട്ടോ പ്രദർശനം എം.എ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

രചന തിരുത്തുക

  • കുളം (കഥ) [6]
  • ബഷീർ:സന്യാസം,വിപ്ളവം, ജീവിതം (ലേഖനം) [7]

പുരസ്കാരങ്ങൾ തിരുത്തുക

  • 1987 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ്
  • 2015 ലെ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് അവാർഡ് [8]
  • കാലിക്കറ്റ് സർവകലാശാല അവാർഡ് (തള-നോവൽ)
  • മാമൻ മാപ്പിള അവാർഡ് (മഹല്ല് – നോവൽ)[9]
  • ഓടക്കുഴൽ അവാർഡ് [10]

കുടുംബം തിരുത്തുക

ഉദുമയിലെ മൂലയിൽ മൊയ്തീൻ കുഞ്ഞി പിതാവും ഉമ്മാലി ഉമ്മ മാതാവും ആണ്. ചിത്രകാരിയും കോളേജ് അധ്യാപികയുമായ സാഹിറയാണ് പത്നി. മകൻ ഈസ റഹ്‌മാൻ. മരുമകൾ ഷെറിൻ ഈസ.[11]

അവലംബം തിരുത്തുക

  1. http://www.youtube.com/watch?v=gkVreH6GW1w
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-06.
  3. http://www.hinduonnet.com/thehindu/fr/2008/08/08/stories/2008080850760300.htm[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-06.
  5. http://www.cinidiary.com/stateawards1.php[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.jayakeralam.com/PrintStory.asp?strArticleID=10044[പ്രവർത്തിക്കാത്ത കണ്ണി]
  7. ബഷീർ:സന്യാസം,വിപ്ലവം, ജീവിതം എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം
  8. http://www.manoramaonline.com/news/announcements/award-for-ma-rahman.html
  9. http://www.sirajlive.com/2015/08/26/194100.html
  10. http://digitalpaper.mathrubhumi.com/c/15962084[പ്രവർത്തിക്കാത്ത കണ്ണി]
  11. മാധ്യമം ദിനപ്പത്രം 19 ആഗസ്റ്റ് 2021
"https://ml.wikipedia.org/w/index.php?title=എം.എ._റഹ്‌മാൻ&oldid=3774360" എന്ന താളിൽനിന്ന് ശേഖരിച്ചത്