ഒരു കർണ്ണാടകസംഗീതജ്ഞയും ഭക്തിഗീതങ്ങൾ അവതരിപ്പിക്കുന്നതിൽ നിപുണയുമാണ് എം.എസ്. ഷീല. കർണ്ണാടകസംഗീതത്തിലും ലളിതസംഗീതത്തിലും എ.ഐ.ആറിന്റെയും ദൂരദർശനിലെയും ഉയർന്ന ഗ്രേഡുള്ള കലാകാരിയാണ് ഇവർ.[1]

M.S.Sheela
M. S. Sheela
M. S. Sheela
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംIndia
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)Classical vocalist
വെബ്സൈറ്റ്www.mssheela.com

ജീവിതരേഖ തിരുത്തുക

പ്രശസ്ത ഗായികയായിരുന്ന എം.എൻ. രത്നയുടെ മകളാണ് ഷീല. ആദ്യ ഗുരുവും അമ്മ തന്നെയായിരുന്നു. പിന്നീട് ഡോ.ഡി.ആർ. ശ്രീകാന്തന്റെ പക്കലും പഠിച്ചു. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി.

സംഗീത ജീവിതം തിരുത്തുക

കുട്ടിക്കാലത്തേ കച്ചേരികളിൽ സജീവമായി. ഇന്ത്യയിലും വിദേശത്തും ധാരാളം കച്ചേരികൾ അവതരിപ്പിച്ചു. ധാരാളം ആഡിയോ കാസറ്റുകളും സി.ഡികളും പുറത്തിറക്കിയിട്ടുണ്ട്. ഭരതനാട്യവും അഭ്യസിച്ചിട്ടുള്ള ഷീല 90കൾ വരെ നിരവധി നൃത്താവതരണങ്ങളും നടത്തിയിട്ടുണ്ട്. ഭർത്താവ് രാമസാമിയുമൊത്ത് ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹംസധ്വനി ക്രിയേഷൻസ് സ്ഥാപിച്ചു. ധാരാളം സംഗീതശില്പശാലകൾ ഇതിന്റ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. ഹംസധ്വനി പുരസ്കാരം എന്ന പേരിൽ ഒരു അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ തിരുത്തുക

  • രാജ്യോത്സവ അവാർഡ്
  • മികച്ച പിന്നണി ഗായികക്കുള്ള കർണാടക ഫിലിം ചേംബർ അവാർഡ്
  • ആസ്ഥാന വിദ്വാൻ പുരസ്കാരം, കാഞ്ചി ശങ്കരചാര്യ മഹാസംസ്താനം


അവലംബം തിരുത്തുക

  1. "Ganakalashree M S Sheela". Archived from the original on 2013-10-16. Retrieved 2013-11-27.
  2. "Captivated by beauty of classical music, Sheela". newindianexpress. India. 27 November 2013. Archived from the original on 2013-12-02.
"https://ml.wikipedia.org/w/index.php?title=എം.എസ്._ഷീല&oldid=4019672" എന്ന താളിൽനിന്ന് ശേഖരിച്ചത്