പ്രമുഖ വയലിൻ വാദകനായിരുന്നു മൈലാപ്പൂർ സുന്ദരം അയ്യർ അനന്തരാമൻ എന്ന എം.എസ്. അനന്തരാമൻ. പിതാവും പ്രസിദ്ധ വയലിൻ വിദ്വാനുമായിരുന്ന പറവൂർ പി. സുന്ദരം അയ്യരിൽ നിന്നാണ് വയലിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും വൈദഗ്ദ്ധ്യം നേടിയ അനന്തരാമൻ വയലിൻ വിദ്വാനായിരുന്ന എം.എസ് ഗോപാലകൃഷ്ണന്റെ മൂത്ത സഹോദരനായിരുന്നു. എം.എസ്.ഗോപാലകൃഷ്ണനുമായി ചേർന്ന് സ്വന്തമായ ശൈലി ചിട്ടപ്പെടുത്തിയ അനന്തരാമൻ അദ്ദേഹത്തെ വയലിൻ കച്ചേരികളിൽ അനുഗമിച്ചുപോന്നു.[1] ഓംകാർനാഥ് ഠാക്കൂർ‍ഉൾപ്പെടെയുള്ള പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കൊപ്പവും അനന്തരാമൻ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്.[2]2018 ഫെബ്രുവരി 19-ന് തന്റെ 93-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

  1. http://www.chennailivenews.com/Margazhi%20Music%20Durbar/Doyens%20of%20Music%20–%20Instrumental/20110101060107/Parur-M-S-Anantharaman.aspx
  2. http://www.chennailivenews.com/Margazhi%20Music%20Durbar/Doyens%20of%20Music%20–%20Instrumental/20110101060107/Parur-M-S-Anantharaman.aspx
"https://ml.wikipedia.org/w/index.php?title=എം.എസ്._അനന്തരാമൻ&oldid=3085787" എന്ന താളിൽനിന്ന് ശേഖരിച്ചത്