എം.എം. സോമയ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(എം.എം.സോമയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകയിലെ കൂർഗിൽ നിന്നുമുള്ള ഹോക്കി താരമാണ് മനേയപാൻഡ മുതന്ന സോമയ.[1] ഇന്ത്യക്കായി ഇദ്ദേഹം ധാരാളം അന്താരാഷ്ട്ര മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 1980ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇദ്ദേഹം ഉൾപ്പെട്ടട ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണം നേടിയിരുന്നു.[2] പിന്നീട് 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും 1988 സിയോൾ ഒളിമ്പിക്സിലും ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു. 1988ലെ ഒളിമ്പിക് ഹോക്കി ടീമിന്റെ നായകനായിരുന്നു ഇദ്ദേഹം.[3]

Olympic medal record
Men's field hockey
Gold medal – first place 1980 Moscow Team Competition

2007ൽ സോമയയെ ലൈഫ് ടൈ അച്ചീവ്മെന്റ് അവാർഡ് നൽകി ഇന്ത്യൻ ഗവണ്മെന്റ് ആദരിച്ചു. ഇദ്ദേഹത്തിന് അർജ്ജുനാ അവാർഡും ലഭിച്ചിരുന്.നു[4] മുംബൈയിലെ ഭാരത് പെട്രോളിയത്തിൽ ജോലി ചെയ്തിരുന്നു.

  1. "Olympians join forces to wrest control of MHA". The Hindu. 24 June 2009. Archived from the original on 2012-11-07. Retrieved 4 December 2009.
  2. "Jaspal gets Sportsperson of the Year award". The Hindu. 10 August 2007. Archived from the original on 2007-11-05. Retrieved 4 December 2009.
  3. "'It feels great to put on India jersey'". Indian Express. 29 February 2008. Archived from the original on 2008-07-08. Retrieved 4 December 2009.
  4. "Arjuna Awardees". Archived from the original on 25 December 2007. Retrieved 4 December 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.എം._സോമയ&oldid=3951885" എന്ന താളിൽനിന്ന് ശേഖരിച്ചത്