എം.ആർ.ജി. പണിക്കർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കൊല്ലവർഷം 1085-ൽ (മിഥുനം) കോട്ടയം നട്ടാശ്ശേരി മേലേട്ട് തറവാട്ടിൽ ജനിച്ചു. അച്ഛൻ തേരേട്ടു രാമപ്പണിക്കർ,അമ്മ മേലേട്ടു പാപ്പി അമ്മ. നട്ടാശ്ശേരി ഇടയില്ലത്തു നാണിയമ്മ സഹധർമ്മിണി. മക്കൾ: രാജഗോപാൽ,വേണുഗോപാൽ,രാധാമണി. പ്രാഥമിക വിദ്യാഭ്യാസാനന്തരം കോട്ടയം, ആലുവ കോളേജുകളിൽ. വിദ്യാർഥിയായിരിക്കെ ഫുട്ബോളിലും സ്പോർട്സിലും മികവ് പുലർത്തി. ഹിന്ദുമിഷൻ, ഹിന്ദുമഹാസഭ,കുമാരനല്ലൂർ ദേശക്കൂട്ടം തുടങ്ങിയവയിലൂടെ പൊതുരംഗത്ത് പ്രവേശിച്ചു.ക്ഷേത്രപ്രവേശന വിളംബരത്തെത്തുടർന്ന് കുമാരനല്ലൂർ ദേവി ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിനു സി.എൻ.തുപ്പൻ നമ്പൂതിരിപ്പാടുമായി സഹകരിച്ചു പ്രവർത്തിച്ചു. അതിന്റെ പേരിൽ മഹാരാജാവിൽ നിന്നും പാരിതോഷികം ലഭിച്ചു. കുമാരനല്ലൂർ ക്ഷേത്രദർശനത്തിനെത്തിയ രാഷ്ട്രപിതാവ് ഗാന്ധിജിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു.ഉത്തരവാദഭരണ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോൾ അതുവരെ തുടർന്നുവന്ന അദ്ധ്യാപകവൃത്തിയോട് വിടപറഞ്ഞ്,സജ്ജീവരാഷ്ട്രീയത്തിൽ പ്രവേശിച്ചു.
കോട്ടയം ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരിക്കെ, സർ സി,പി,യുടെ നിരോധനാജ്‌ഞ ലംഘിച്ചു പ്രസംഗിച്ചതിന് നാലു മാസം ഒളിവിൽ കഴിയുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പർ,കരയോഗം രജിസ്ട്രാർ,കോട്ടയം താലൂക്കു യൂണിയൻ പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ അരനൂറ്റാണ്ടിലേറെക്കാലം നായർ സർവീസ് സൊസൈറ്റിയെയും സമുദായത്തെയും സേവിച്ചു[1]. മന്നത്തു പത്മനാഭന്റെ സന്തത സഹചാരിയും ആജ്‌ഞാനുവർത്തിയുമായിരുന്നു. വിമോചന സമരത്തിലും പങ്കെടുത്തു. വാർധക്യ സഹജമായ അസുഖം മൂലം 2002 സെപ്റ്റംബർ 14-ന് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു[2].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-01. Retrieved 2011-02-09.
- ↑ "M.R.G. Panicker passes away". Archived from the original on 2005-01-24. Retrieved 2011-02-09.