എംഐ 24
ഒരു സോവിയറ്റ് റഷ്യൻ ആക്രമണ ഹെലിക്കോപ്പ്റ്റർ ഗൺഷിപ്പാണ് എം.ഐ 24 (Russian: Миль Ми-24; NATO reporting name: Hind). നാറ്റോ രാജ്യങ്ങൾ ഇതിന്റെ ഹൈന്റ് എന്നാണ് വിളിക്കുന്നത്. സോവിയറ്റ് യൂണിയൻ നിർമിച്ച ആക്രമണ ഹെലിക്കോപ്പ്റ്ററുകളിൽ ഏറ്റവും പ്രശസ്തമായത് ഇതാണ്. എട്ടു സൈനികരെ വഹിക്കാനും വലിപ്പമേറിയ ഈ ഹെലിക്കോപ്പ്റ്ററിന് ശേഷിയുണ്ട്. ഇന്ത്യയടക്കം മുപ്പതോളം രാജ്യങ്ങൾ ഈ ഹെലിക്കൊപ്ട്ടർ ഉപയോഗിക്കുന്നു. 1969ലാണ് ഇതിന്റെ ആദ്യരൂപം നിർമിച്ചത്. അതിന്റെ നിരവധി വകഭേദങ്ങൾ ഉണ്ട്. അംഗരാജ്യങ്ങളും ഇതിന്റെ മാറ്റം വരുത്തിയ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്. Mil - മോസ്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റ് നിർമ്മിക്കുന്ന ഈ ഹെലിക്കോപ്പ്റ്ററിന് ഈ പ്ലാന്റിന്റെ പേര് ചേർത്താണ് നാമകരണം ചെയ്തത്. Mi പരമ്പരയിൽ നിരവധി ഉപയോഗങ്ങൾക്കായുള്ള വേറെയും ഹെലിക്കോപ്പ്റ്ററുകൾ പുറത്തിറങ്ങുന്നുണ്ട്.
Mi-24/Mi-25/Mi-35 | |
---|---|
Russian Mi-24PN | |
Role | Attack helicopter with transport capabilities |
National origin | Soviet Union/Russia |
Manufacturer | Mil |
First flight | 19 September 1969 |
Introduction | 1972 |
Status | In service |
Primary users | Russian Air Force ca. 50 other users (see Operators section below) |
Produced | 1969–present |
Number built | 2,300 (estimated) |
Developed from | Mil Mi-8 |