ഇടവകം
(ഋഷഭകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇടവകം. ഈ ഔഷധം പ്രധാനമായും ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നവയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. കാളക്കൊമ്പിന്റെ ആകൃതിയിലുള്ളതാണ് ഇടവകത്തിന്റെ കിഴങ്ങ്. മാത്രമല്ല വളരെ ചെറുതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുരരസവും ശീതവീര്യവും ആണ് ഉള്ളത്.[1]
ഔഷധഗുണം
തിരുത്തുകഅതിസാരശമനവും ഗർഭധാരണസഹായിമാണ് ഇടവകം. കൂടാതെ ശരീരത്തിന് ബലവും; ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.[1]