ബ്ലേഡ്‌ മാഫിയയിൽനിന്നു കൊള്ളപ്പലിശയ്‌ക്കു പണം കടമെടുത്തു വലയുന്നവരെ സഹായിക്കാൻ കേരളത്തിലെ സംസ്ഥാനസർക്കാർ രൂപം നൽകിയ പദ്ധതിയാണ് ഋണമുക്തി പദ്ധതി . വ്യക്തികളിൽനിന്ന് പണം കടംവാങ്ങിയ 18നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സംസ്ഥാനത്തെ ഷെഡ്യൂൾഡ് ബാങ്കുകളിൽ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പ അനുവദിച്ചാൽ ആ തുക കടംനൽകിയവർക്ക് ബാങ്ക് നേരിട്ടുനൽകും. വ്യക്തികൾ അവർ താമസിക്കുന്ന സ്ഥലത്തെ ബാങ്കുകളിലാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഓരോ സ്ഥലത്തും പ്രത്യേകം ബാങ്കുകളെ ചുമതലപ്പെടുത്തും. ജില്ലാ ലീഡ് ബാങ്കാണ് ഇത് നിശ്ചയിക്കുക. ഈ ബാങ്കിൽ നിലവിൽ കുടിശ്ശികവരുത്തിയവരുടെ അപേക്ഷ പരിഗണിക്കില്ല. അഞ്ചുവർഷമാണ് വായ്പയുടെ കാലാവധി. വായ്പയെടുക്കുന്നവരുടെ വരുമാനഘടന അനുസരിച്ച് മാസത്തിലൊരിക്കൽ മുതൽ വർഷത്തിലൊരിക്കൽ വരെയുള്ള ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാം.[1]

നിബന്ധനകൾ

തിരുത്തുക
  • അരലക്ഷം രൂപ അല്ലെങ്കിൽ വാർഷികവരുമാനത്തിന്റെ 150 ശതമാനം ഇതിലേതാണ് കുറവ് ആ തുകയേ വായ്പയായി ലഭിക്കൂ.
  • ഈ വായ്പയ്ക്ക് ഈട് നൽകേണ്ടതില്ല. പകരം ഏതെങ്കിലും കുടുംബാംഗം കൂടി ഇതിന്റെ ബാദ്ധ്യത പങ്കുെവയ്ക്കുമെന്ന് ഒപ്പിട്ടുനൽകണം. അല്ലാത്തവർ വായ്പയുടെ തുകയ്ക്കനുസരിച്ച് ഈട് നൽകണം.
  1. "ബാങ്കുകളിൽ കുടിശ്ശികയുള്ളവർക്ക് 'ഋണമുക്തി'യിലും വായ്പ കിട്ടില്ല". www.mathrubhumi.com. Archived from the original on 2014-07-29. Retrieved 29 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=ഋണമുക്തി_പദ്ധതി&oldid=3625710" എന്ന താളിൽനിന്ന് ശേഖരിച്ചത്