ഉപയോഗിക്കുവാൻ പറ്റിയ അളവിൽ ഊർജ്ജം ലഭ്യമാക്കുന്ന വസ്തുക്കൾ(സാധനങ്ങൾ)പ്രവർത്തിയ്ക്കാനുള്ള ശേഷി എന്നാണ് ഊർജ്ജത്തിന്റെ നിർവ്വചനം. ജീവജാലങ്ങൾക്ക് ഊർജ്ജം ലഭിയ്ക്കുന്നത് ആഹാരത്തിലൂടെയാണ്. ഒരു ശരാശരി മനുഷ്യന് ദിനംപ്രതി ആവശ്യമുള്ള ഊർജ്ജം 2000 മുതൽ 3000 വരെ കിലോ കലോറിക്കു തുല്യമാണ്. വ്യത്യസ്ത തൊഴിലുകളിലേർപ്പെട്ടിരിയ്ക്കുന്നവരുടെ ശാരീരിക ഊർജാവശ്യം വ്യത്യസ്തമായിരിയ്ക്കും. ലിംഗം, പ്രായം എന്നിവയ്ക്കും ഊർജ്ജാവശ്യത്തെ നിർണ്ണയിക്കുന്നതിൽ പങ്കുണ്ട്. ആഹാരത്തിലൂടെ ആർജ്ജിക്കുന്ന കായികശേഷിക്കുപരിയായി, മനുഷ്യൻ മറ്റു പല ഊർജ സ്രോതസ്സുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെ മനുഷ്യ സംസ്കാരം വളരാൻ തുടങ്ങി.[അവലംബം ആവശ്യമാണ്]

വർഗ്ഗീകരണംതിരുത്തുക

ഭൂമിയിൽ ലഭ്യമായ ഊർജ്ജ ഉറവിടങ്ങളെ രണ്ടായി തിരിക്കാം.

പുതുക്കപ്പെടാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾതിരുത്തുക

ഖനിജ ഇന്ധനങ്ങൾതിരുത്തുക

ഖനനം ചെയ്തെടുക്കപ്പെടാവുന്ന ഇന്ധനങ്ങളാണിവ.ഇവയെ സംഭൃത ഊർജ ഉറവിടങ്ങൾ എന്നും പറയാറുണ്ട്. ഉപയോഗിക്കുംതോറും തീർന്നുകൊണ്ടിരിക്കുന്ന ഖനിജ ഇന്ധനങ്ങളിൽ മുഖ്യം കൽക്കരി, ഇന്ധനയെണ്ണ, പ്രകൃതിവാതകം തുടങ്ങിയവയാണ്. ഭൂമിയിൽ ഇവ രൂപം കൊള്ളാൻ 300 മുതൽ 600 വരെ ദശലക്ഷം വർഷങ്ങളെടുത്തു എന്നാൽ ഇവയുടെ വ്യാപകമായ ഉപഭോഗം തുടങ്ങിയത് വ്യാവസായിക വിപ്ലവത്തോടെയാണ്. ഇന്നും ലോകത്തിലെ മൊത്തം വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജാവശ്യങ്ങളുടെ 85 ശതമാനത്തിലെറെയും നിറവേറ്റുന്നത് കൽക്കരി, ഇന്ധനയെണ്ണ, പ്രകൃതിവാതകം എന്നിവ കത്തിച്ച് തന്നെയാണ്. കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമാണ് ഖനനം നടത്തിക്കിട്ടുന്ന മുഖ്യമായ ഇന്ധനങ്ങൾ. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. കടൽ കരയായും കര കടലായും കുന്ന് കുഴിയായും മറിച്ചും മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വന്മരങ്ങളും സസ്യജന്തുജാലങ്ങളും മണ്ണിനടിയിലായി. വായുവിന്റെ അഭാവത്തിൽ അവ ഉയർന്ന മർദത്തിനും ചൂടിനും വിധേയമായി വളരെക്കാലം ഭൂമിക്കുള്ളിൽ കിടന്ന് രാസമാറ്റം സംഭവിച്ച് കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമൊക്കെയായി മാറി. ഈ ഇന്ധനങ്ങളെ ഹൈഡ്രോകാർബൺ ഇന്ധനങ്ങൾ എന്നും പറയാറുണ്ട്. കാരണം ഇവയിൽ അടങ്ങിയിരിയ്ക്കുന്ന ഹൈഡ്രജന്റെയും കാർബണിന്റെയും ഘടകങ്ങലാണ് കത്തുമ്പോൾ താപോർജ്ജം പുറത്ത് വിടുകയും കാർബൺ ഡയോക്സൈഡ് ,കാർബൺ മോണോക്സൈഡ്, ജലതന്മാത്രകൾ എന്നിവയായി അന്തരീക്ഷത്തിൽ കലരുകയും ചെയ്യുന്നത്.കാർബണീകരണം സംഭവിച്ചു മരം ശുദ്ധമായ കൽക്കരിയായി മാറുന്നതിനിടയ്ക്കുള്ള ഘട്ടങ്ങളാണ് പീറ്റ്, ലിഗ്നൈറ്റ്, ഇളം കൽക്കരി എന്നിവ.

പുതുക്കപ്പെടാവുന്ന ഊർജസ്രോതസ്സുകൾതിരുത്തുക

ഇവയെ നിതാന്ത അഥവാ അക്ഷയ അഥവാ വറ്റാത്ത ഊർജ്ജ സ്രോതസ്സുകൾ എന്നും പറയാറുണ്ട്.
ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രകൃതിയിൽ തന്നെ വീണ്ടും വീണ്ടും പുനസ്ഥാപിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഊർജ്ജസ്രോതസ്സുകളാണ് രണ്ടാമത്തെ ഇനം. ഉദാ: സൗരോർജ്ജം, കാറ്റിലെ ഊർജ്ജം, ജലോർജ്ജം,സമുദ്രോർജ്ജം. ഇവയെ കഴിയുന്നത്ര പ്രയോജനപ്പെടുത്തുകയും ഖനിജ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വം കഴിയുന്നത്ര കുറക്കുകയുമാണ് മനുഷ്യരാശിയുടേ നിലനില്പിനായി വിവേകമുള്ള മനുഷ്യൻ ചെയ്യേണ്ടത്.[അവലംബം ആവശ്യമാണ്]

ഊർജ്ജത്തിന്റെ ഉറവിടങ്ങളെ പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ എന്നും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നും വകതിരിക്കാറുണ്ട്.

പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾതിരുത്തുക

വളരെക്കാലമായി ഉപയോഗത്തിലിരിയ്ക്കുന്ന ഊർജ്ജ ഉറവിടങ്ങളാണ് പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ. ഖനിജ ഇന്ധനങ്ങളും വൻ‌കിട വൈദ്യുത പദ്ധതികളും അണുശക്തിയും ഇക്കൂട്ടത്തിൽ പെടും.

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾതിരുത്തുക

പാരമ്പര്യേതര സ്രോതസ്സുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഖ്യമായും പുതുക്കപ്പെടാവുന്ന ചില ഊർജ്ജസ്രോതസ്സുകളെയും ഊർജ്ജോല്പാദനത്തിനായി പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെയുമാണ്.

===പ്രകൃതിവാതകങ്ങൾ

= ആണവ ഇന്ധനങ്ങൾ

ജലോർജംതിരുത്തുക

ചെറുകിട ജലവൈദ്യുത പദ്ധതികൾതിരുത്തുക

==നേരിട്ടുള്ള സൗരോർജം

കാറ്റിന്റെ ഊർജംതിരുത്തുക

ജൈവ വാതകംതിരുത്തുക

ഊർജ്ജം പാഴ്വസ്തുക്കളിൽ നിന്ന്തിരുത്തുക

= ഭൗമതാപോർജ്ജംതിരുത്തുക

സമുദ്രത്തിൽ നിന്ന് ഊർജംതിരുത്തുക

ഹൈഡ്രജൻ ഊർജംതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഊർജസ്രോതസുകൾ&oldid=2911348" എന്ന താളിൽനിന്ന് ശേഖരിച്ചത്