യൂബർ കപ്പ്
വനിതാ ദേശീയ ബാഡ്മിന്റൺ ടീമുകൾ മത്സരിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരമാണ് യൂബർ കപ്പ്. 1956–1957 ൽ ആദ്യമായി യൂബർ കപ്പ് മത്സരം നടന്നു. തുടക്കത്തിൽ മൂന്ന് വർഷത്തെ ഇടവേളകളിൽ നടത്തപ്പെട്ട ഈ മത്സരം 1984 മുതൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്നു. ലോക പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പുമായി ചേർന്നും ഈ മത്സരം നടത്തപ്പെടാറുണ്ട്. [1] 2007 ൽ തോമസ്, യൂബർ കപ്പ് ഫൈനലുകൾ വീണ്ടും വേർപെടുത്താൻ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ തീരുമാനിച്ചെങ്കിലും ആ നിർദ്ദേശം ഒടുവിൽ ഉപേക്ഷിച്ചു. മുൻ ബ്രിട്ടീഷ് വനിതാ ബാഡ്മിന്റൺ താരമായ ബെറ്റി യൂബെറിൻറെ പേരിലാണ് യൂബർ കപ്പിന് പേര് നൽകിയിരിക്കുന്നത്. [2]
യൂബർ കപ്പ് | |
---|---|
2018 Thomas & Uber Cup | |
Sport | Badminton |
Founded | 1957 |
No. of teams | 16 |
Most recent champion(s) | ജപ്പാൻ (6th title) |
Most championship(s) | ചൈന (14 titles) |
ഊബർ ട്രോഫി
തിരുത്തുകആദ്യത്തെ യൂബർ കപ്പ് ടൂർണമെന്റ് നടന്ന വർഷം 1956 ലെ വാർഷിക പൊതുയോഗത്തിൽ യൂബർ കപ്പ് ട്രോഫി ഔദ്യോഗികമായി സമ്മാനിച്ചു. ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലെ പ്രമുഖ വെള്ളിനിർമ്മാതാക്കളായ മാപ്പിൻ & വെബ് ആണ് ഇത് നിർമ്മിച്ചത്. ട്രോഫിക്ക് 20 ഇഞ്ച് ഉയരമുണ്ട്, ഒരു സ്തംഭത്തിന് മുകളിൽ കറങ്ങുന്ന ഗ്ലോബും ഒരു വനിതാ താരം ഷട്ടിൽകോക്കിന് മുകളിൽ നിൽക്കുന്നതുമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. [3]
2018
തിരുത്തുക2018 ടൂർണമെന്റ് തായ്‌ലൻഡിലെ ബാങ്കോക്കിലാണ് നടന്നത്. ഈ മത്സരത്തിൽ ജപ്പാൻ വിജയിച്ചു. [4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-20. Retrieved 2019-08-20.
- ↑ https://www.britannica.com/sports/Uber-Cup
- ↑ https://web.archive.org/web/20070927030458/http://www.worldbadminton.net/ubercup.asp
- ↑ Alleyne, Gayle (28 May 2014). "Next Thomas-Uber Stop – Kunshan, China!". Badminton World Federation. Bwfbadminton.org. Archived from the original on 2016-03-11. Retrieved 26 June 2014.