ഊട്ടി ടെലിസ്കോപ്പ്
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ വാനനിരീക്ഷകരാണ് 1970-ൽ ഊട്ടിയിലെ റേഡിയോ ദൂരദർശനി സ്ഥാപിച്ചത്. 530 മീറ്റർ നീളവും 30 മീറ്റർ വിസ്തൃതിയുമുള്ള പാരബോലിക വൃത്തസ്തംഭആകൃതിയിൽ ഉള്ള ഇത് 326.5 MHz-ൽ ആണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും നിയന്തിക്കാവുന്ന 24 പാരബോളിക ഫ്രെയിമുകളിൽ ഉറപ്പിച്ചിരിക്കുന്ന 1100 കനംകുറഞ്ഞ ഉരുക്ക് നാരുകളാണ് ദൂരദർശിനിയുടെ പ്രതിഫലനതലം സൃഷ്ടിക്കുന്നത്. 1056 ദ്വിധ്രുവങ്ങൾ (dipoles) ഈ ടെലിസ്കോപ്പിൻറെ ഫോക്കൽ ബിന്ദുക്കളിൽ ഉറപ്പിച്ചിട്ടുണ്ട്. ഊട്ടിയിലെ മലനിരകളുടെ ചരിവും ഊട്ടിയുടെ അക്ഷാംശരേഖയും 11 തന്നെയാണെന്നത് ടെലസ്കോപ്പിന്റെ ദീർഘാക്ഷം ഭൂമിയുടെ ഭ്രമണക്ഷത്തിന് സമാന്തരമാക്കാൻ ഇടയാക്കുന്നു.
ഊട്ടി റേഡിയോ ടെലിസ്കോപ്പ് | |
---|---|
Organization | ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് |
Location | മുത്തോരൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 11°23′00″N 76°39′58″E / 11.383404°N 76.66616°E |
Altitude | 2240 m |
Weather | 70% clear days |
Wavelength | 0.92 m[1] |
Built | 1970 |
Telescope style | സിലിൻഡ്രിക്കൽ പാരബോളോയ്ഡ് |
Angular resolution | 2.3deg x 5.5sec(dec)'[2] |
Collecting area | 16000 m2[2] |
Mounting | Equatorial |
Website | ഔദ്യോഗിക വെബ്സൈറ്റ് |
ചിത്രശാല
തിരുത്തുക-
ദൂരദർശിനിയുടെ പാരബോളിക് ദർപ്പണത്തിന്റെ ഭാഗമായ ലോഹനാരുകൾ
അവലംബം
തിരുത്തുക- ↑ "Ooty Radio Telescope". Ooty.com. Retrieved 2011-02-04.
- ↑ 2.0 2.1 "ORT Specifications". Ncra.tifr.res.in. Archived from the original on 2011-07-21. Retrieved 2011-02-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ncra.tifr.res.in/ncra_hpage/ort/ort.html Archived 2011-07-21 at the Wayback Machine.