പ്രമുഖ സ്വീഡിഷ് വനിതാ പ്രകൃതി ശാസ്ത്രജ്ഞയാണ് ഉൽറിക ഐലൻഡർ (ഇംഗ്ലീഷ്: Ulrika Islander) ഗോഥെൻബെർഗ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്വൽഗ്രെൻസ്‌ക അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ റ്യുമറ്റോളജി ആൻഡ് ഇൻഫർമേഷൻ റിസർച്ച് ഡിപ്പാർട്ട്മെന്റിലെ രോഗപ്രതിരോധശക്തിയെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയായ ഇമ്മ്യൂനോളജിയിൽ അസോസിയേറ്റ് പ്രഫസറാണ് ഇവർ.

അംഗീകാരങ്ങൾ തിരുത്തുക

2016-ൽ നോവോ നോർഡിസ്‌ക് ഫൗണ്ടേഷന്റെ എക്‌സലൻസ് പ്രൊജക്ട് ഗ്രാന്റ് ലഭിച്ചു. കൂടാതെ അതേവർഷം തന്നെ സ്വീഡിഷ് റിസെർച്ച് കൗൺസിലിന്റെ സ്ടാർടിങ് ഗ്രാന്റും ഇവരുടെ പ്രൊജക്ടിന് ലഭിക്കുകയുണ്ടായി ഹസെൽബ്ലാഡ് ഫൗണ്ടേഷന്റെ [1] പ്രകൃതി ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന വനിതാ ശാസ്ത്രജ്ഞർക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഇതുവഴി 2017 - 2018 കാലയളവിൽ 14 മാസം സ്വിറ്റ്‌സൽന്റിലെ ഒരു ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിൽ ഗസ്റ്റ് ഗവേഷകയായി ചെലവഴിക്കാൻ ഇൽറിക്കയ്ക്ക് യോഗ്യത ലഭിച്ചു.[2],[3] സ്വീഡനിലെ ലുൻഡ് സർവ്വകലാശാലയിൽ നിന്ന് തന്മാത്രാ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അതിന് ശേഷം ഗോഥെൻബർഗ് സർവ്വകലാശാലയയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി.

വിദ്യാഭ്യാസം തിരുത്തുക

സ്വീഡനിലെ ലുൻഡ് സർവ്വകലാശാലയിൽ നിന്ന് തന്മാത്രാ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അതിന് ശേഷം ഗോഥെൻബർഗ് സർവ്വകലാശാലയയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി.[4]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉൽറിക_ഐലൻഡർ&oldid=3698640" എന്ന താളിൽനിന്ന് ശേഖരിച്ചത്