ഉർസുല വൈഡർമാൻ (ജനനം 5 ഓഗസ്റ്റ് 1965) ഒരു ഓസ്ട്രിയൻ മെഡിക്കൽ ശാസ്ത്രജ്ഞയും[1] അലർജിയിലും കാൻസർ ഇമ്മ്യൂണോതെറാപ്പിയിലും കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള വനിതയുമാണ്. അവർ ഇപ്പോൾ വിയന്ന വൈദ്യശാസ്ത്ര സർവ്വകലാശാലയിൽ വാക്സിനോളജി പ്രൊഫസറാണ്. ബി സെൽ പെപ്റ്റൈഡ് വാക്സിനുകളുടെ മേഖലയിൽ വൈഡർമാന്റെ പ്രവർത്തനം, HER-2- പോസിറ്റീവ് ക്യാൻസറുകളുടെ ചികിത്സയ്ക്കുള്ള ഇമ്മ്യൂണോതെറാപ്പിയായ HER-Vaxx സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. വൈഡർമാൻ ചീഫ് സയന്റിഫിക് ഓഫീസറായ ഇമുജീൻ എന്ന ബയോടെക് കമ്പനിയാണ് നിലവിൽ ഈ വാക്സിനെ ഗ്യാസ്ട്രിക് ക്യാൻസറിന്റെ മധ്യഘട്ട ക്ലിനിക്കൽ വികസനത്തിലേക്ക് കൊണ്ടുപോകുന്നത്..

പശ്ചാത്തലം തിരുത്തുക

വിയന്നയിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഡി. ബിരുദം നേടിയ ശേഷം, സ്വീഡനിലെ ഗോഥെൻബർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈഡർമാൻ ഇമ്മ്യൂണോളജിയിൽ പിഎച്ച്‌ഡി നേടി. അവിടെ അവരുടെ പിഎച്ച്ഡി പ്രവർത്തനത്തിന്റെ ശ്രദ്ധ മ്യൂക്കോസൽ പ്രതിരോധശേഷിയും വാക്‌സിനേഷനുമായിരുന്നു. വിയന്നയിലെ മെഡിക്കൽ സർവ്വകലാശാലയിൽ തിരിച്ചെത്തിയ ശേഷം, വൈഡർമാൻ അലർജി രോഗങ്ങൾക്കെതിരായ മ്യൂക്കോസൽ വാക്സിനേഷനെക്കുറിച്ച് ഗവേഷണം നടത്തി. പിന്നീട് പകർച്ചവ്യാധികൾക്കും ട്യൂമറുകൾക്കുമെതിരായ വാക്സിൻ വികസനം നോക്കാനും പ്രതിരോധ കുത്തിവയ്പ്പിനുശേഷമുള്ള പ്രതിരോധശേഷി, പ്രതിരോധ പരാജയങ്ങൾ എന്നിവ പരിശോധിക്കാനും തുടങ്ങി. 2004-ൽ വിയന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെസിഫിക് പ്രോഫിലാക്സിസ് ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ മേധാവിയായ വൈഡർമാൻ 2006-ൽ വാക്സിനോളജി പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം തിരുത്തുക

  1. "Univ. Prof. Dr. Ursula WIEDERMANN, MD, MSc, PhD" (PDF). Medical University of Vienna Researcher Profiles. Retrieved 25 April 2022.
  2. "PhD Program, Molecular, Cellular and Clinical Allergology". Phd-mcca.at. Retrieved 3 December 2015.
"https://ml.wikipedia.org/w/index.php?title=ഉർസുല_വൈഡർമാൻ&oldid=3866100" എന്ന താളിൽനിന്ന് ശേഖരിച്ചത്